10/06/2026
[fontresizer_tawhidurrahmandear_widget]
Gulf

ദേശീയദിനാഘോഷം; 1,435 പേരുടെ 475 ദശലക്ഷം ദിർഹം കടങ്ങൾ എഴുതിത്തള്ളി യുഎഇ

അബുദാബി: യുഎഇയിലെ 1,435 എമിറാത്തി പൗരന്മാരുടെ 475.154 ദശലക്ഷം ദിർഹത്തിലധികം വരുന്ന കടങ്ങൾ എഴുതിത്തള്ളി. യുഎഇയുടെ ഡിഫോൾട്ടഡ് ഡെറ്റ്‌സ് സെറ്റിൽമെന്റ് ഫണ്ടാണ് 19 ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് നടപടി സ്വീകരിച്ചത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് സുപ്രധാനമായ നീക്കം. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പൗരന്മാരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുക, അവരുടെ ക്ഷേമം ഉറപ്പാക്കുക, കുടുംബ സ്ഥിരതയെ പിന്തുണയ്ക്കുക [&Read More

India

മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കാതെ പ്രസംഗം തുടർന്ന് ജെ.പി നഡ്ഡ

വഡോദര: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെ മുന്നില്‍ കുഴഞ്ഞുവീണ് സുരക്ഷാ ഉദ്യോഗസ്ഥന്‍. ഗുജറാത്തിലെ വഡോദരയിലാണു സംഭവം. എന്നാല്‍, തൊട്ടുമുന്നില്‍ ഉദ്യോഗസ്ഥന്‍ വീണുകിടന്നിട്ടും കേന്ദ്ര മന്ത്രി കൂടിയായ നഡ്ഡ തിരിഞ്ഞുനോക്കാതെ പ്രസംഗം തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ ‘ദേശ് ഗുജറാത്ത്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വഡോദരയില്‍ നടന്ന പരിപാടിയിലാണ് സംഭവം. കേന്ദ്ര റെയില്‍വേ മന്ത്രി രവ്‌നീത് സിങ് ബിട്ടുവിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു സ്‌റ്റേജിനു തൊട്ടുമുന്നില്‍ ബോധരഹിതനായി വീണത്. നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉദ്യോഗസ്ഥന്‍ [&Read More

Entertainment

‘പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ എന്റെ വാപ്പി കൊടുത്തിരിക്കും’; ഹരീഷ് വിവാദത്തിൽ വിശദീകരണവുമായി ബാദുഷയുടെ മകൾ

നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ വിശദീകരണവുമായി നിർമ്മാതാവ് ബാദുഷയുടെ മകൾ ഷിഫ ബദുഷ. ഇവരുടെ സാമൂഹ്യമാധ്യമ പേജുകളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായാണ് ഷിഫ രംഗത്തെത്തിയത്. പിതാവ് കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നൽകുമെന്നും, ഒരു വശം മാത്രം കേട്ട് സൈബർ ആക്രമണം നടത്തരുതെന്നും ഷിഫ ആവശ്യപ്പെട്ടു. നാല് വർഷം മുമ്പ് കടം വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകുന്നില്ലെന്നും, ഈ പണം ചോദിച്ചതിൻ്റെ പേരിൽ തനിക്ക് ലഭിക്കേണ്ട [&Read More

World

ഇസ്രയേലുമായി സാങ്കേതിക സ്ഹകരണം; ഗാൽവേ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച് ഐറിഷ് നടി

ഡബ്ലിൻ: ഇസ്രയേലിലെ സാങ്കേതിക സ്ഥാപനങ്ങളുമായുള്ള ഗവേഷണ ബന്ധങ്ങളിൽ പ്രതിഷേധിച്ച് പ്രമുഖ ഐറിഷ് നടി ഓൾവൻ ഫുറെ (Read More

World

എക്‌സിലെ ശുദ്ധികലശം: റൊണാൾഡോയ്ക്ക് നഷ്ടം 90 ലക്ഷം ഫോളോവേഴ്‌സ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ വ്യാജ അക്കൗണ്ടുകൾക്കെതിരെ നടക്കുന്ന കർശന നടപടിയിൽ ലോകപ്രശസ്തരായ വ്യക്തികൾക്ക് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നഷ്ടമായി. ‘ദി ഗ്രേറ്റ് പർജ് ഓഫ് 2025’ (2025Read More

Kerala

‘മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ടലംഘനം’; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വിദേശത്തുനിന്ന് പണം സമാഹരിച്ചതിൽ ഫെമ ചട്ടലംഘനം നടന്നെന്ന കേസിലാണ് നടപടി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബി സിഇഒ കെ.എം എബ്രഹാം എന്നിവര്‍ക്കും നോട്ടീസുണ്ട്. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് [&Read More

World

പശ്ചിമേഷ്യന്റ് സംഘര്‍ഷത്തിന് ഏക പരിഹാരം ഫലസ്തീന്‍ രാഷ്ട്രം’; ലിയോ മാർപാപ്പ

ഇസ്താംബൂൾ: ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ദീർഘകാല സംഘർഷത്തിന് അറുതിവരുത്താൻ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക മാത്രമാണ് ഏക പരിഹാരമെന്ന് ലിയോ മാർപാപ്പ. ലോകമെമ്പാടുമുള്ള സമാധാന കാംക്ഷികൾക്ക് ശക്തമായ സന്ദേശം നൽകിക്കൊണ്ട് തുർക്കി സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പോപ്പ് നിലപാട് വ്യക്തമാക്കിയത്. ‘ഇരുരാജ്യങ്ങൾക്കും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ, നീതിയുടെ അടിസ്ഥാനത്തിൽ ഒരു ദ്വിരാഷ്ട്ര പരിഹാരം യാഥാർത്ഥ്യമാക്കാതെ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ സാധിക്കില്ല. ഇക്കാര്യം ഇസ്രയേൽ അംഗീകരിക്കില്ലെന്ന് അറിയാം’Read More

India

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി മാധ്യമങ്ങളുമായി സംവദിക്കുന്നത്. പാര്‍ലമെന്റ് വളപ്പില്‍ വെച്ചായിരിക്കും വാര്‍ത്താസമ്മേളനം നടക്കുക. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ് പ്രവേശനമുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുന്നതിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. സമ്മേളനത്തിലെ സര്‍ക്കാര്‍ നിലപാടുകളും രാജ്യത്തെ പ്രധാന വിഷയങ്ങളും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചേക്കും. എസ്‌ഐആര്‍, വോട്ട് കൊള്ള, ചെങ്കോട്ട സ്ഫോടനം, ഡല്‍ഹി [&Read More

World

‘അഴിമതിക്കേസില്‍ സമ്പൂര്‍ണ മാപ്പുനല്‍കണം’; ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതി നെതന്യാഹു

തെല്‍ അവീവ്: തനിക്കെതിരായ അഴിമതിക്കേസുകളില്‍ സമ്പൂര്‍ണ മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രസിഡന്റിന് കത്തെഴുതി ബെഞ്ചമിന്‍ നെതന്യാഹു. ഐസക് ഹെര്‍സോഗിനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്. താന്‍ കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും, നിലവിലെ നിയമക്കുരുക്കുകളില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് നെതന്യാഹു ഈ അസാധാരണമായ നീക്കം നടത്തിയത്. (Read More

Sports

ബൈ ബൈ റസല്‍; ഐ.പി.എല്‍ കളി മതിയാക്കി വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍

കിങ്സ്റ്റണ്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ആന്ദ്രെ റസല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍.) നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത സീസണിനായുള്ള താരലേലത്തിന് മുന്നോടിയായി ടീം മാനേജ്മെന്റ് റസലിനെ റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. കെ.കെ.ആര്‍ പരിശീലക സംഘത്തിലോ മെന്റര്‍ പദവിയിലോ താരം തുടരുമെന്നാണു വിവരം. (Read More