വന്‍ വിലക്കുറവില്‍ ഗൂഗിള്‍ പിക്സല്‍ 9 സ്വന്തമാക്കാം; ഫ്ളിപ്കാര്‍ട്ടില്‍ 35,000 രൂപ വരെ ലാഭിക്കാം
മുംബൈ: ഉത്സവ സീസണ് പ്രമാണിച്ച് ഐഫോണ്‍ 16 സീരീസിന് ഓഫറുകള്‍ നല്‍കിയതിന് പിന്നാലെ, പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത. ഗൂഗിള്‍ പിക്സല്‍ 9 വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം. ഫ്ളിപ്കാര്‍ട്ട് വഴിയാണ് ഇത്തരമൊരു അവസരമൊരുങ്ങുന്നത്. സാംസങ് ഗാലക്സി എസ് 25, വണ്‍പ്ലസ് 13 തുടങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് ശക്തനായ എതിരാളിയായ ഗൂഗിള്‍ പിക്സല്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്.
ഗൂഗിള്‍ പിക്സല്‍ 9-ന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് നിലവില്‍ ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ളത്. ഫോണിന്റെ യഥാര്‍ത്ഥ വില 79,999 രൂപയാണ്. എന്നാല്‍ ഫ്ലിപ്കാര്ട്ടില് ഇത് ഇപ്പോള്‍ 54,999 രൂപയ്ക്ക് ലഭിക്കും. ഇത് 25,000 രൂപയുടെ ഫ്ലാറ്റ് കിഴിവാണ്. ഇതിനു പുറമെ ഫ്ലിപ്കാര്‍ട്ട് ആക്സിസ് കാര്‍ഡ് ഉപയോഗിച്ച് 2,750 രൂപ വരെ അധിക കിഴിവ് ലഭിക്കും. നിങ്ങളുടെ പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 41,400 രൂപ വരെ മൂല്യം നേടാന്‍ സാധ്യതയുണ്ട്. ഓഫറുകള്‍ ഒരുമിച്ച് ഉപയോഗിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് മൊത്തത്തില്‍ 35,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും.
ഗൂഗിള്‍ പിക്സല്‍ 9 മുന്‍ഗാമിയേക്കാള്‍ മികച്ച അപ്ഗ്രേഡുകളോടെയാണ് വരുന്നത്. 6.3 ഇഞ്ച് വലിപ്പമുള്ള ഛഘഋഉ ഡിസ്പ്ലേയാണ് ഇതിന്റെ പ്രധാന സവിശേഷത. ഈ ഡിസ്പ്ലേയ്ക്ക് 120എച്ച് ഇസെഡ് റിഫ്രഷ് റേറ്റും 2700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. ഗൂഗിളിന്റെ കസ്റ്റം ചിപ്സെറ്റായ ടെന്‍സര്‍ ജി4 പ്രോസസ്സറിലാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 12 ജിബി റാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ചിത്രങ്ങള്‍ക്കായി 50എംപി പ്രൈമറി ലെന്‍സും 48എംപി അള്‍ട്രാ-വൈഡ് ലെന്‍സും അടങ്ങിയ ഡ്യുവല്‍ റിയര്‍ ക്യാമറയും 10.5എംപി സെല്‍ഫി ക്യാമറയുമുണ്ട്. 4700എംഎഎച്ച് ബാറ്ററി 24 മണിക്കൂറിലധികം ഉപയോഗം നല്‍കും. കൂടാതെ, മാജിക് ഇറേസര്‍, സര്‍ക്കിള്‍ ടു സെര്‍ച്ച് പോലുള്ള എഐ ടൂളുകള്‍ ഇതിന്റെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കും.