മുംബൈ: മുംബൈയിലെ ജുഹു പ്രദേശത്ത് ഇന്ന് വൈകുന്നേരം ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അജ്ഞാതർ വെടിയുതിർത്തു. ജുഹു പോലീസ് സ്റ്റേഷൻ പരിധിയിലെ പുഷ്പ പാർക്കിന് സമീപം നടന്ന സംഭവത്തിൽ നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനുള്ളിൽ നിന്ന് കാറിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ടൈഗർ ഷ്രോഫിന് പരിക്കുകളൊന്നുമില്ല. ഡ്രൈവറുടെ ഇടതുകൈയിൽ വെടിയേറ്റതായി സംശയിക്കുന്ന ഇരുവരെയും ചികിത്സയ്ക്കായി നാനാവതി ആശുപത്രിയിലേക്ക് മാറ്റി. നടനുനേരെയുള്ള [&Read More
‘ഒരു മാസത്തോളം ജപ്പാനിൽ ഭക്ഷണമില്ലാതെ കഴിഞ്ഞു; പട്ടിണി കിടന്നാലും മാംസം കഴിക്കില്ല, സ്വന്തം
തന്റെ ജപ്പാൻ യാത്രയിലുണ്ടായ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തി നടി സായി പല്ലവി. ഷൂട്ടിംഗിനായി ഒരു മാസത്തോളം ജപ്പാനിൽ കഴിഞ്ഞപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണമായിരുന്നെന്ന് താരം പറഞ്ഞുRead More
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു; തിയ്യതി പുറത്തുവിട്ട് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: തമിഴ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമയും സൺ നെറ്റ്വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കാവ്യ മാരനും വിവാഹിതരാകുന്നു. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിൽകണ്ട് വിവാഹ റിസപ്ഷനിലേക്ക് ക്ഷണിച്ചതോടെയാണ് മാസങ്ങളായി പ്രചരിച്ചിരുന്ന വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമായത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മാരൻ കുടുംബം ക്ഷണക്കത്ത് കൈമാറിയത്. തുടർന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ കൂടിക്കാഴ്ചയുടെ [&Read More
‘സുഹൈലിന്റേത് പണത്തിന്റെ ഹുങ്ക്, ശശികലയെ ഇനി ടീച്ചറെന്ന് വിളിക്കില്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുഹൈലിതിരെയും കേസന്വേഷണത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെയും രൂക്ഷവിമർശനവുമായി പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് സുഹൈൽ റോഡിൽ പ്രകടിപ്പിച്ചതെന്നും, മാതാപിതാക്കളുടെ പിന്തുണയും വളർത്തുദോഷവുമാണ് ഇതിന് കാരണം എന്ന് അവർ കുറ്റപ്പെടുത്തി. തെളിവെടുപ്പിനിടെ പൊലീസ് പ്രതിയെ സഹായിക്കുന്ന രീതിയിൽ പെരുമാറിയെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയ കോടതി നടപടിയെയും പ്രോസിക്യൂഷന്റെ നിസ്സംഗതയെയും അവർ ചോദ്യം ചെയ്തു. അതേസമയം, [&Read More
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്. തെന്നിന്ത്യന് സിനിമാലോകത്ത് തന്റേതായ ഇടം നേടിയ താരം, തനിക്ക് സിനിമ ഒട്ടും ഇഷ്ടമല്ലെന്നും മറ്റൊരു അവസരം ലഭിച്ചാല് ഈ രംഗം വിട്ടുപോകുമെന്നും തുറന്നുപറഞ്ഞു. തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് നിത്യ മേനോന് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വ്യക്തിത്വത്തിന് തികച്ചും വ്യത്യസ്തമായ മേഖലയാണ് സിനിമയെന്നും, തനിക്ക് പൈലറ്റാകാനായിരുന്നു ആഗ്രഹമെന്നും താരം പറഞ്ഞു. ”എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത പ്രൊഫഷനായിരുന്നു സിനിമ. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. എനിക്ക് മറ്റൊരു ഓപ്ഷന് [&Read More
ന്യൂയോർക്ക്: ഡെൽറ്റ വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാരെ ആക്രമിച്ച കേസിൽ പ്രശസ്ത ഹോളിവുഡ് നടി സെൽമ ബ്ലെയറിനെ (54) പോലീസ് അറസ്റ്റ് ചെയ്തു. ലോസ് ഏഞ്ചൽസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാർക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഗേറ്റിൽ ഡെൽറ്റ എയർ ലൈൻസ് ജെറ്റ് ലാൻഡ് ചെയ്തതിന് പിന്നാലെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോർട്ട് അതോറിറ്റി പോലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. തുടര്ന്ന് ബ്ലെയറിനെയും പരിക്കേറ്റ ഫ്ലൈറ്റ് [&Read More
‘കീടങ്ങളെ തിരിച്ചറിയണം, മാറ്റിനിർത്തണം’: ഡൽഹി സമരത്തിന് പിന്തുണയുമായി ഗായകൻ സൂരജ് സന്തോഷ്
കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും പ്രതിപക്ഷ പാർട്ടികളും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ പിന്നണി ഗായകൻ സൂരജ് സന്തോഷ്. കൊച്ചി കുസാറ്റിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് അദ്ദേഹം രാജ്യതലസ്ഥാനത്ത് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഡൽഹി സമരത്തിനെതിരെ സംസാരിക്കുന്നവർ ‘കീടങ്ങളാണെന്ന്’ വിശേഷിപ്പിച്ച ഗായകൻ, ഇത്തരം നിലപാടുകാരെ സമൂഹം കരുതിയിരിക്കണമെന്നും ആഹ്വാനം ചെയ്തു. രാജ്യത്ത് നടക്കുന്ന ഗൗരവകരമായ സംഭവവികാസങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ജനങ്ങൾക്ക് കഴിയില്ലെന്ന് സൂരജ് സന്തോഷ് ചൂണ്ടിക്കാട്ടി. [&Read More
‘എന്റെ മകള് അവളെപ്പോലെയാവണം’; നേഹ ബോറയ്ക്കും ഡല്ഹി സമരത്തിനും പിന്തുണയുമായി വിനീത് ശ്രീനിവാസനും
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ ഡല്ഹിയില് നടക്കുന്ന പ്രക്ഷോഭത്തില് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് ചലച്ചിത്ര ലോകത്തുനിന്ന് വ്യാപക പിന്തുണ. പ്രക്ഷോഭ വേദിയില് ഡല്ഹി പൊലീസിനെ നേരിടുന്ന നേഹ ബോറയുടെ ദൃശ്യങ്ങളും പോസ്റ്ററുകളും സിനിമാ താരങ്ങളായ വിനീത് ശ്രീനിവാസനും നസ്രീയ ഫഹദും തങ്ങളുടെ ഇന്സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ‘അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരുവളായാണ് എനിക്കെന്റെ മകളെ വളര്ത്തേണ്ടത്. സ്വന്തം വിലയറിയുന്ന, ആരുടേയും സഹായം ആവശ്യമില്ലാത്ത ലോകം മുഴുവന് എതിരായാലും തന്റെ നിലപാടില് ഉറച്ച് നില്ക്കുന്ന ഒരു [&Read More
പാലക്കാട്: സിനിമ സംവിധായകൻ ട്രെയിനിൽനിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പുകളും മോഷ്ടിച്ച കേസിൽ അറസ്റ്റിലായി. ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രത്തിന്റെ സംവിധായകനും പാലക്കാട് കരിമ്പ സ്വദേശിയുമായ കാജാ ഹുസൈനാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ട്രെയിൻ യാത്രക്കാരിയായ മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിനിയുടെ 80,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കോഴിക്കോട് ഭാഗത്തുവെച്ച് ട്രെയിനിൽനിന്ന് നാല് ലാപ്ടോപ്പുകൾ കവർന്നതും ഇയാൾ തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്വയം നിർമ്മിച്ച് [&Read More
മുംബൈ: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് എത്തിയ ബോളിവുഡ് നടൻ ഇമ്രാൻ ഖാനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. സിജെപി പ്രതിഷേധത്തിന്റെ നിർദ്ദിഷ്ട സമരവേദിയായിരുന്ന ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് ആളുകൾ സംഘടിക്കുന്നതിനിടയിലാണ് നടന്റെ സാന്നിധ്യവും തുടർന്നുള്ള പോലീസ് നടപടിയും ഉണ്ടായത്. ഡൽഹിയിലെ പ്രതിഷേധങ്ങളുടെ തുടർച്ചയായി മുംബൈയിലും സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് പോലീസ് നടനെ തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിച്ച ഇമ്രാൻ [&Read More