തിരുവനന്തപുരം: വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പെടെ മാറ്റാൻ അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾക്കാണ് അനുമതി. ഇന്ധന ടൈപ്പ് മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ഗതാഗത കമ്മീഷണർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർമാർക്കും, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും അയച്ചു. എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു. 1988Read More
Your blog category
ചാറ്റ് ജിപിടി ഉപയോഗിച്ച് പരീക്ഷയെഴുതാൻ ഫോണുമായെത്തി; പിടിയിലായ ഐഐടി വിദ്യാർത്ഥി മരിച്ച നിലയിൽ
മുംബൈ: മൊബൈൽ ഫോണുമായി പരീക്ഷാ ഹാളിൽ പ്രവേശിച്ചതിന് പിടിയിലായ വിദ്യാർത്ഥി മരിച്ച നിലയിൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സാഹിൽ വക്കോഡാണ് മരിച്ചത്. ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താനാണ് വിദ്യാർത്ഥി പരീക്ഷാ ഹാളിലേക്ക് ഫോൺ കൊണ്ടുവന്നത്. അതേസമയം, പരീക്ഷാ ക്രമക്കേടിന്റെ പേരിൽ വിദ്യാർത്ഥിക്കെതിരെ ശിക്ഷാനടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് ഐഐടി അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം വിദ്യാർത്ഥിക്ക് കൗൺസലിംഗ് നൽകുകയും വകുപ്പ് മേധാവി നേരിട്ട് സംസാരിക്കുകയും [&Read More
മുംബൈ: തന്നെ കാണാൻ റോഡിൽ തടിച്ചുകൂടിയ ആരാധകരിലൊരാളുടെ കാലിലൂടെ കാർ അബദ്ധത്തിൽ കയറിയതിന് ഡ്രൈവറെ ശകാരിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രീയ നേതാവ് ആശിഷ് ഷെലാറുടെ വീട്ടിലെത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. സൽമാൻ എത്തിയ വിവരമറിഞ്ഞ് വൻ തോതിൽ ആരാധകർ റോഡിൽ തടിച്ചുകൂടുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് സൽമാന്റെ ഡ്രൈവർ കാർ മുന്നോട്ട് എടുത്തത്. ഇതിനിടയിലാണ് ആരാധകരിലൊരാളുടെ കാലിലേക്ക് കാറിന്റെ ചക്രം കയറിയത്. കാൽ അടിയിൽപ്പെട്ടതോടെ ആരാധകൻ വേദന കൊണ്ട് [&Read More
റിപ്പോർട്ടർ ടിവിയിലെ എസ്ഐടി റെയ്ഡ് നിയമപരം; വാർത്താ സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
റിപ്പോർട്ടർ ടിവി ചാനൽ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനകൾ തികച്ചും നിയമപരമായ അന്വേഷണ നടപടികളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻRead More
കോട്ടയം: കോട്ടയത്ത് പ്രമുഖ യൂട്യൂബറെ വാടക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെയാണ് പുളിഞ്ചുവട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘തംബുരു ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെ വ്ലോഗിങ് രംഗത്ത് സജീവമായിരുന്ന ഇവർ പ്രധാനമായും മത്സ്യബന്ധന വീഡിയോകളാണ് പങ്കുവെച്ചിരുന്നത്. ഇന്നലെ വൈകീട്ടോടെ സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകളാണ് തംബുരുവിനെ മരിച്ച നിലയിൽ ആദ്യമായി കാണുന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന തംബുരു മകൾക്കൊപ്പമായിരുന്നു ഈ വാടക വീട്ടിൽ താമസിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് [&Read More
‘ലോകനേതാക്കൾ എത്തുമ്പോൾ തുണി കൊണ്ട് ദാരിദ്ര്യം ഒളിപ്പിക്കുന്നു’; ബ്രിക്സ് ഉച്ചകോടിയുടെ പേരിൽ ചേരികൾ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾ തലസ്ഥാനത്തേക്ക് എത്തുമ്പോൾ, ദാരിദ്ര്യം ഒളിപ്പിച്ചു വെക്കാനായി ഡൽഹിയിലെ ചേരി പ്രദേശങ്ങൾ തുണികൊണ്ട് മറച്ചുവെച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി (എഎപി). എത്ര ശ്രമിച്ചാലും യാഥാർഥ്യം മറച്ചുവെക്കാനാകില്ലെന്നും വിദേശപ്രതിനിധികൾക്ക് മുന്നിൽ രാജ്യത്തിന്റെ യഥാർത്ഥ ചിത്രം ഒളിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എഎപി ആരോപിച്ചു. വസന്ത് കുഞ്ചിലെ ചേരി പ്രദേശങ്ങൾ ഉൾപ്പെടെ കൂറ്റൻ തുണികളും പർദകളും ഉപയോഗിച്ച് മറച്ച സംഭവത്തിലാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. നഗരത്തിന്റെ പാവപ്പെട്ട മുഖം മറച്ചുപിടിക്കുന്നതിലൂടെ അവിടുത്തെ വികസനപ്രശ്നങ്ങൾ [&Read More
അമരാവതി: മഹാരാഷ്ട്ര അമരാവതിയിലെ ജില്ലാ വനിതാ ആശുപത്രിയിലുണ്ടായ വെന്റിലേറ്റർ സ്ഫോടനത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. അപകടത്തിൽ ആറ് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെ ആശുപത്രിയിലെ മൂന്നാം നിലയിലുള്ള എൻഐസിയു വിഭാഗത്തിലാണ് ദാരുണമായ സംഭവം നടന്നത്. അപകടസമയത്ത് 39 നവജാത ശിശുക്കളാണ് സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ ഉണ്ടായിരുന്നത്. വെന്റിലേറ്റർ പൊട്ടിത്തെറിച്ചയുടൻ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ചേർന്ന് ഉടൻ തന്നെ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ആറ് കുഞ്ഞുങ്ങളെയും കൂടുതൽ വിദഗ്ധ [&Read More
കോട്ടയം: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി വികസന കാര്യങ്ങളിൽ തങ്ങൾ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണമെന്ന് മാത്യു കുഴൽനാടൻ അഭ്യർത്ഥിച്ചിരുന്നു. വികസന ഫണ്ടുകൾ ഭൂരിഭാഗവും കൊച്ചി കേന്ദ്രീകരിച്ച് പോകുന്നതിനാലും മലയോര മേഖലയായ കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങൾക്ക് പ്രത്യേക ശ്രദ്ധ ലഭിക്കാത്തതിനാലും പുതിയ ജില്ലയെന്ന [&Read More
‘നഷ്ടപരിഹാരമല്ല വേണ്ടത്, ശിക്ഷിക്കണം’; കോഴിയുടെ കാലൊടിച്ച അയൽവാസിക്കെതിരെ പരാതിയുമായി വയോധിക
ഹൈദരാബാദ്: തെലങ്കാനയിൽ തന്റെ കോഴിയുടെ കാലൊടിച്ചെന്ന പരാതിയുമായി അയൽവാസിക്കെതിരെ പരാതിയുമായി വയോധിക. നൽഗൊണ്ട ജില്ലയിലെ ഗൊല്ലഗുഡം ഗ്രാമത്തിലാണ് സംഭവം. ഗംഗമ്മ എന്ന വയോധികയാണ് പരാതിയുമായി നക്രേക്കൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. തന്റെ പറമ്പിലേക്ക് കടന്നതിലുള്ള ദേഷ്യത്തിൽ അയൽവാസിയായ വിരാബോയ്നയുടെ മകൻ രാജേഷ് കോഴിയുടെ കാലിനുനേരെ വടി എറിയുകയായിരുന്നുവെന്നും, ഏറുകൊണ്ട് കോഴിയുടെ രണ്ടു കാലുകളും ഒടിഞ്ഞെന്നുമാണ് ഗംഗമ്മയുടെ പരാതി. കഴിഞ്ഞ വർഷവും സമാനമായ പരാതിയുമായി പരിക്കേറ്റ കോഴിയെയും എടുത്തുകൊണ്ടാണ് ഗംഗമ്മ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നത്. തനിക്ക് നഷ്ടപരിഹാരമല്ല വേണ്ടതെന്നും [&Read More
ചെളിക്കുണ്ടും കുത്തനെയുള്ള കയറ്റവും, ‘വലിയ ട്രെയിലറും വലിച്ച് അനായാസം പാഞ്ഞ് കേറിയ മൊതല്’;
യാതൊരു മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയോ സ്പോൺസർഷിപ്പോ ഇല്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു മുപ്പത് സെക്കൻഡ് വീഡിയോ ഇപ്പോൾ വാഹനപ്രേമികളുടെ ഇടയിൽ തരംഗമാവുകയാണ്Read More