29/09/2026
[fontresizer_tawhidurrahmandear_widget]

കോട്ടയത്ത് യൂട്യൂബർ തംബുരു വീടിനുള്ളിൽ മരിച്ച നിലയിൽ

 കോട്ടയത്ത് യൂട്യൂബർ തംബുരു വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: കോട്ടയത്ത് പ്രമുഖ യൂട്യൂബറെ വാടക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെയാണ് പുളിഞ്ചുവട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘തംബുരു ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെ വ്ലോഗിങ് രംഗത്ത് സജീവമായിരുന്ന ഇവർ പ്രധാനമായും മത്സ്യബന്ധന വീഡിയോകളാണ് പങ്കുവെച്ചിരുന്നത്.

ഇന്നലെ വൈകീട്ടോടെ സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകളാണ് തംബുരുവിനെ മരിച്ച നിലയിൽ ആദ്യമായി കാണുന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന തംബുരു മകൾക്കൊപ്പമായിരുന്നു ഈ വാടക വീട്ടിൽ താമസിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവമറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Also read: