കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം എം.എ.സി.ടി കോടതി. സുധിയുടെ ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവരെയാണ് നഷ്ടപരിഹാരത്തിന് അർഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്. 2023 ജൂൺ 5Read More
Tags :Kottayam
കോട്ടയം: കോട്ടയത്ത് പ്രമുഖ യൂട്യൂബറെ വാടക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെയാണ് പുളിഞ്ചുവട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘തംബുരു ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെ വ്ലോഗിങ് രംഗത്ത് സജീവമായിരുന്ന ഇവർ പ്രധാനമായും മത്സ്യബന്ധന വീഡിയോകളാണ് പങ്കുവെച്ചിരുന്നത്. ഇന്നലെ വൈകീട്ടോടെ സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകളാണ് തംബുരുവിനെ മരിച്ച നിലയിൽ ആദ്യമായി കാണുന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന തംബുരു മകൾക്കൊപ്പമായിരുന്നു ഈ വാടക വീട്ടിൽ താമസിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് [&Read More
ഭർത്താവിന് അന്ത്യചുംബനം നൽകി ഭാര്യ കുഴഞ്ഞുവീണു മരിച്ചു; മരണത്തിലും വേർപിരിയാതെ ഷേർലിയും കുര്യച്ചനും
പാലാ: ഭർത്താവിന്റെ വേർപാടിന്റെ വേദന താങ്ങാനാവാതെ അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ – 73) സംസ്‌കാര ശുശ്രൂഷകൾക്കിടയിലാണ് ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീണു മരിച്ചത്. വസതിയിലെ ശുശ്രൂഷകളുടെ ആദ്യ ഭാഗം പൂർത്തിയായ ശേഷം ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ ഷേർലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15Read More
കടുത്തുരുത്തി: മാൻവെട്ടം സെയിന്റ് ജോർജ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചു നടന്ന ലേലത്തിൽ ഒരു കോഴിക്ക് ലഭിച്ചത് 45,000 രൂപ. അരീച്ചിറയിൽ സ്റ്റീഫനാണ് ഈ തുകയ്ക്ക് കോഴിയെ ലേലത്തിൽ പിടിച്ചത്. ലേലത്തിൽ വിളിച്ചെടുത്ത കോഴിയെ അദ്ദേഹം പള്ളിക്കുതന്നെ തിരികെ നൽകി. തുടർന്ന് ഇതേ കോഴിയെ രണ്ടാമതും ലേലത്തിന് വെച്ചപ്പോൾ പതിനായിരം രൂപ കൂടി ലഭിച്ചു. അതിവേഗം പുരോഗമിച്ച ലേലത്തിലൂടെ മൂന്ന് ലക്ഷത്തോളം രൂപയാണ് പള്ളിക്ക് ലഭിച്ചത്. തിരുസ്വരൂപത്തിൽ ചൂടിയ ഏലയ്ക്കാമാല ലേലത്തിൽ വെച്ചപ്പോൾ 15,000 രൂപയും ലഭിച്ചു. നൂറ്റാണ്ടുകളായി മാൻവെട്ടം [&Read More