മുംബൈ: മുംബൈയിലെ ജുഹു പ്രദേശത്ത് ഇന്ന് വൈകുന്നേരം ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അജ്ഞാതർ വെടിയുതിർത്തു. ജുഹു പോലീസ് സ്റ്റേഷൻ പരിധിയിലെ പുഷ്പ പാർക്കിന് സമീപം നടന്ന സംഭവത്തിൽ നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനുള്ളിൽ നിന്ന് കാറിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ടൈഗർ ഷ്രോഫിന് പരിക്കുകളൊന്നുമില്ല. ഡ്രൈവറുടെ ഇടതുകൈയിൽ വെടിയേറ്റതായി സംശയിക്കുന്ന ഇരുവരെയും ചികിത്സയ്ക്കായി നാനാവതി ആശുപത്രിയിലേക്ക് മാറ്റി. നടനുനേരെയുള്ള [&Read More
ന്യൂഡൽഹി: നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അതിൽ ഭയന്ന് പിന്നോട്ടുപോകില്ലെന്നും സിജെപി കൺവീനർ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുമെന്നും ഏത് നീണ്ട പോരാട്ടത്തിനും സംഘടന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അറസ്റ്റുകൾ പ്രതിഷേധങ്ങളെ ഒതുക്കാനാണെന്ന് ചൂണ്ടിക്കാട്ടിയ ദിപ്കെ, സിജെപി സഹ കൺവീനർമാരായ സൗരവ് ദാസും അശുതോഷ് റങ്കയും ജയിൽ മോചിതരായാൽ ബാക്കി തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നും അറിയിച്ചു. ഇരുവരും വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനുശേഷം മുന്നോട്ടുള്ള പ്രവർത്തനങ്ങൾ [&Read More
അമരാവതി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഉൾപ്പെടെയുള്ളവരുടെ നിയമന നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയ 2023Read More
‘ഗർഭിണിയായ എന്നെ കൈയേറ്റം ചെയ്തു’; രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് മാധ്യമപ്രവർത്തക
ന്യൂഡൽഹി: പ്രതിപക്ഷ മാർച്ചിനിടെ മാധ്യമപ്രവർത്തക റിച്ച പരാശർ ആക്രമിക്കപ്പെട്ടെന്ന പരാതിയിൽ ന്യൂഡൽഹി പോലീസ് പ്രാഥമിക അന്വേഷണം ശക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർക്കുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് പോലീസ് നടപടി. സംഭവസ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളുടെ വീഡിയോകളും പോലീസ് പരിശോധിച്ചുവരികയാണ്. അതിനിടെ, വിഷയത്തിൽ കോൺഗ്രസ്Read More
‘ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് മറക്കാനാകില്ല, എല്ലാവർക്കും ഒരേപോലെയാകാൻ കഴിയില്ല’: മാത്യു കുഴൽനാടൻ
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിണറായി വിജയൻ സർക്കാർ വേട്ടയാടിയത് കോൺഗ്രസ് പ്രവർത്തകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കടന്നുവന്ന രാഷ്ട്രീയ വഴികൾ ആരും മറക്കരുതെന്നും പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരം ദുരുപയോഗം ചെയ്താണ് ഉമ്മൻ ചാണ്ടിയെ വിചാരണ ചെയ്തതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. ജസ്റ്റിസ് ശിവരാജൻ കമ്മീഷനു മുന്നിൽ അദ്ദേഹം ഇരിക്കുന്ന ചിത്രം ഇന്നും കാണുമ്പോൾ വൈകാരിക ബുദ്ധിമുട്ടുണ്ടാകും. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ [&Read More
‘എന്റെ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂന്ന് ജീവനുകൾ നഷ്ടപ്പെട്ട സങ്കടവും എന്നെ ഒരുപോലെ
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതികരിച്ച് പ്രതി സുഹൈലിന്റെ ഉമ്മയും ‘ഇഹാ ഡിസൈൻസ്’ ഉടമയുമായ നൂഹ സജീവ്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച നൂഹ, തങ്ങൾക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. “മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കി, അവരുടെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമ്പോൾ പെട്ടെന്ന് നഷ്ടപ്പെടുന്ന വേദന ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഒരു അമ്മയെന്ന നിലയിലും സ്ത്രീ എന്ന [&Read More
ന്യൂഡൽഹി: ജൂലൈയിൽ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷങ്ങളെക്കുറിച്ച് പരാതികളും തെളിവുകളും സമർപ്പിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര അന്വേഷണ സമിതി ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്കും ദൃക്സാക്ഷികൾക്കും പോലീസുകാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർക്കും പരാതികളും രേഖകളും മറ്റ് തെളിവുകളും സമർപ്പിക്കാം. പരാതിക്കാരുടെയും പ്രത്യേകിച്ച് ദുർബലരായ സാക്ഷികളുടെയും വ്യക്തിവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനവും ഈ പോർട്ടലിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗ്രഹിക്കുന്നവർക്ക് Read More
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ റിസോർട്ട് ജീവനക്കാരിയായ അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസിൽ മുൻ ബി.ജെ.പി എം.എൽ.എ സുരേഷ് റാത്തോറിനെ സി.ബി.ഐ ചോദ്യം ചെയ്തു. അങ്കിതയുടെ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ നേരിൽ കണ്ട് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കേസിൽ ഉന്നയിക്കപ്പെടുന്ന ‘വി.ഐ.പി’ ബന്ധം പുറത്തുകൊണ്ടുവരണമെന്ന കുടുംബത്തിന്റെ ആവശ്യം ശക്തമായിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ ഈ പുതിയ നീക്കം. 2022 സെപ്റ്റംബറിലാണ് 19കാരിയായ അങ്കിത ഭണ്ഡാരിയെ ഉത്തരാഖണ്ഡിലെ പൗരി ഗഢ്വാളിലുള്ള വനാന്തര റിസോർട്ടിൽനിന്ന് കാണാതാകുന്നത്. ദിവസങ്ങൾക്ക് [&Read More
ഉത്തർപ്രദേശ്: ഗ്രേറ്റർ നോയിഡയിലെ റാബുപുരയിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. നഗ്ലാ ശ്രീ പദം ഗ്രാമത്തിലെ മഹേഷ് (37), ഭാര്യ (35), ഇവരുടെ മക്കളായ മിഷ്ടി (7), ലഡ്ഡു (11), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നിൽ ഭക്ഷ്യവിഷബാധയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും ഫൊറൻസിക് പരിശോധനാ ഫലങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അന്വേഷണോദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇവർ ന്യൂഡിൽസ് [&Read More
കണ്ണൂരിൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി; പെൺകുട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ
കണ്ണൂർ: കൂത്തുപറമ്പിൽനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. പെൺകുട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലായിരുന്നുവെന്നാണ് പോലീസിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കൂത്തുപറമ്പ് സ്വദേശിനിയായ റിംസ മെഹ്റിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. വിദ്യാർഥിനിയെ കണ്ടെത്താൻ സഹായം തേടി ബന്ധുക്കൾ കൂത്തുപറമ്പ് പോലീസിനെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്ന് സമൂഹമാധ്യമങ്ങളിലടക്കം കുട്ടിയെ കാണാതായ വിവരം വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസും ബന്ധുക്കളും തിരച്ചിൽ ശക്തമാക്കുന്നതിനിടെയാണ് കുട്ടി സുരക്ഷിതയായി അഞ്ചരക്കണ്ടിയിലുണ്ടെന്ന ആശ്വാസവാർത്തയെത്തുന്നത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു റിംസ മെഹ്റിൻ.Read More