19/10/2026
[fontresizer_tawhidurrahmandear_widget]

ചാറ്റ് ജിപിടി ഉപയോഗിച്ച് പരീക്ഷയെഴുതാൻ ഫോണുമായെത്തി; പിടിയിലായ ഐഐടി വിദ്യാർത്ഥി മരിച്ച നിലയിൽ

 ചാറ്റ് ജിപിടി ഉപയോഗിച്ച് പരീക്ഷയെഴുതാൻ ഫോണുമായെത്തി; പിടിയിലായ ഐഐടി വിദ്യാർത്ഥി മരിച്ച നിലയിൽ

മുംബൈ: മൊബൈൽ ഫോണുമായി പരീക്ഷാ ഹാളിൽ പ്രവേശിച്ചതിന് പിടിയിലായ വിദ്യാർത്ഥി മരിച്ച നിലയിൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സാഹിൽ വക്കോഡാണ് മരിച്ചത്. ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താനാണ് വിദ്യാർത്ഥി പരീക്ഷാ ഹാളിലേക്ക് ഫോൺ കൊണ്ടുവന്നത്.

അതേസമയം, പരീക്ഷാ ക്രമക്കേടിന്റെ പേരിൽ വിദ്യാർത്ഥിക്കെതിരെ ശിക്ഷാനടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്ന് ഐഐടി അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം വിദ്യാർത്ഥിക്ക് കൗൺസലിംഗ് നൽകുകയും വകുപ്പ് മേധാവി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ നടപടിയൊന്നും ഉണ്ടാകില്ലെന്ന് വിദ്യാർത്ഥിയെ ബോധ്യപ്പെടുത്തിയിരുന്നതായും അധികൃതർ പറഞ്ഞു. എന്നാൽ പിന്നീട് ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ക്യാംപസിൽ വിദ്യാർത്ഥികൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സാഹിലിനെ ക്യാംപസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നതായി സഹവിദ്യാർത്ഥികൾ ആരോപിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഐഐടി ബോംബെ ക്യാംപസിൽ നടക്കുന്ന മൂന്നാമത്തെ വിദ്യാർത്ഥി മരണമാണിത്.

Also read: