പ്രൗഢമായി നീലഗിരി കോളജ് ബിരുദദാന ചടങ്ങ്
താളൂർ: നീലഗിരി കോളജിലെ പതിനൊന്നാം ബിരുദദാന ചടങ്ങ് കോളേജ് കാമ്പസിലെ സാരംഗി ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ യുജി, പിജി കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ അഞ്ഞൂറിലധികം വിദ്യാർത്ഥികളാണ് ഈ വർഷം ബിരുദം ഏറ്റുവാങ്ങിയത്. നിലവിൽ പ്രമുഖ കമ്പനികളിൽ വിവിധത സ്‌തികകളിൽ ജോലി ചെയ്യുന്നവരും ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയവരുമായ മുൻ വിദ്യാർത്ഥികൾ തങ്ങളുടെ മാതാ പിതാക്കൾക്കൊപ്പം ചടങ്ങിനെത്തിയത് ഹൃദ്യമായ അനുഭവമായി.
ബംഗളൂരു സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. സയ്യിദ് വാജീദ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദദാന പ്രസംഗം നട ത്തി. കോളേജ് മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയുമായ ഡോ. റാഷിദ് ഗസ്സാലി ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ബിരുദദാനം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ.ബാല ഷൺമുഖ ദേവി സ്വാഗതം പറഞ്ഞു. പരീക്ഷാ കൺട്രോളർ ഡോ. ആനന്ദ് കൃഷ്ണൻ നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കോർഡിനേറ്റർ ഡോ. പി. മുത്തു കുമാർ, ഡീൻ പ്രൊഫ. ടി. മോഹൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തുന്ന നീലഗിരി കോളേജ്, നിലവിൽ മികവിൻ്റെ പര്യായമായി മാറി യിരിക്കുകയാണ്. ദേശീയ തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം അളക്കുന്ന എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ രാജ്യത്തെ മികച്ച 300 കോളേജുകളുടെ പട്ടികയിൽ ഇടംനേടാൻ കോളേജിന് സാധിച്ചു. കൂടാതെ, നാഷണൽ അസസ്മെന്റ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ ഏറ്റവും ഉയർന്ന ഗ്രേഡായ എ പ്ലസ് പ്ലസ് അംഗീകാരം സ്വന്തമാക്കിയ സ്ഥാപനം കൂടിയാണ്.