12/06/2026
[fontresizer_tawhidurrahmandear_widget]

‘തൊട്ടതിനും പിടിച്ചതിനുമെല്ലാം ലീഗിനെ ആക്രമിക്കുന്നത് നാട്ടിൽ സ്പർദ്ധ വളർത്താനുള്ള മനപൂർവ്വമുള്ള ശ്രമം, കേരളം അവർക്ക് പറ്റുന്ന സാഹചര്യം ഉള്ള നാടല്ല’; വെള്ളാപ്പള്ളിക്കെതിരെ കെ.സി വേണു​ഗോപാൽ

 ‘തൊട്ടതിനും പിടിച്ചതിനുമെല്ലാം ലീഗിനെ ആക്രമിക്കുന്നത് നാട്ടിൽ സ്പർദ്ധ വളർത്താനുള്ള മനപൂർവ്വമുള്ള ശ്രമം, കേരളം അവർക്ക് പറ്റുന്ന സാഹചര്യം ഉള്ള നാടല്ല’; വെള്ളാപ്പള്ളിക്കെതിരെ കെ.സി വേണു​ഗോപാൽ

തിരുവനന്തപുരം: പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളൂവെന്നും അതിനുമുമ്പ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകൾ പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുസ്ലിം ലീഗിനെതിരെ നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമീപനത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്‌ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന വെള്ളാപ്പള്ളിയുടെ കുറ്റപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളുടെ ഉദ്ദേശം നല്ലതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

നമ്മുടെ നാട്ടിൽ വർഗീയത ഇളക്കിവിട്ടാൽ അതിനെ ജനം അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം.. . അതുകൊണ്ട് തന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ലീഗിനെ ആക്രമിക്കുന്ന ശൈലി നാട്ടിൽ മതസ്പർദ്ധ വളർത്താനുള്ള മനപൂർവ്വമുള്ള ശ്രമമാണ്. ഇതൊന്നും നല്ല ഉദ്ദേശത്തോടെയല്ല ചെയ്യുന്നത്. വിവാദങ്ങളുണ്ടാക്കി അത് കത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇത്തരക്കാർ ശ്രമിക്കരുതെന്നാണ് തനിക്ക് ഓർമ്മിപ്പിക്കാനുള്ളതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കേരളം അവർക്ക് പറ്റുന്ന സാമുദായിക ധ്രുവീകരണ സാഹചര്യമുള്ള നാടല്ലെന്നും ഇത് സ്‌നേഹവും സൗഹാർദവും വളർത്തുന്ന മണ്ണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുന്നണിക്കുള്ളിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ ജനം തള്ളിക്കളയുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Also read: