11/06/2026
[fontresizer_tawhidurrahmandear_widget]

മുഖ്യമന്ത്രിയെ വീഴ്ത്തിയ മധുരപ്രതികാരം; ആരാണ് കൊളത്തൂരിൽ സ്റ്റാലിനെ അടിതെറ്റിച്ച വി.എസ്.ബാബു?

 മുഖ്യമന്ത്രിയെ വീഴ്ത്തിയ മധുരപ്രതികാരം; ആരാണ് കൊളത്തൂരിൽ സ്റ്റാലിനെ അടിതെറ്റിച്ച വി.എസ്.ബാബു?

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത് കൊളത്തൂരിലെ അവിശ്വസനീയമായ അട്ടിമറിയെക്കുറിച്ചാണ്. 2021-ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇത്തവണ സ്വന്തം കോട്ടയിൽ കാലിടറി. ഡിഎംകെയുടെ തട്ടകത്തിൽ സ്റ്റാലിനെ മുട്ടുകുത്തിച്ച് ചരിത്രം കുറിച്ചത് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി വി.എസ്.ബാബു എന്ന 75-കാരനാണ്.

വി.എസ്. ബാബുവിന്റെ ഈ വിജയം വെറുമൊരു തെരഞ്ഞെടുപ്പ് ജയമല്ല, മറിച്ച് ദശകങ്ങൾ നീണ്ട രാഷ്ട്രീയ അസാരസ്യങ്ങളുടെ മധുരപ്രതികാരം കൂടിയാണ്. ഒരിക്കൽ ഡിഎംകെയിലെ കരുത്തനായ ജില്ലാ സെക്രട്ടറിയും പുരസൈവാക്കം എംഎൽഎയുമായിരുന്നു അദ്ദേഹം. 2011-ൽ കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിൻ ആദ്യമായി ജനവിധി തേടിയപ്പോൾ തെരഞ്ഞെടുപ്പ് ചുമതല വി.എസ്. ബാബുവിനായിരുന്നു. അന്ന് സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതിനെ ചൊല്ലി നേതൃത്വവുമായി ഉടലെടുത്ത സ്വരച്ചേർച്ചയാണ് ബാബുവിനെ പാർട്ടിക്ക് പുറത്തെത്തിച്ചത്. തുടർന്ന് എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം, ഈ വർഷം ഫെബ്രുവരിയിലാണ് വിജയ്‌ക്കൊപ്പം ചേരുന്നത്.

ഉത്തര ചെന്നൈ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള ബാബു, മണ്ഡലത്തിലെ ഓരോ മുക്കും മൂലയും പരിചിതനായ നേതാവാണ്. കുടിവെള്ളം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ സാധാരണക്കാർക്കൊപ്പം നിന്ന പോരാട്ടവീര്യം അദ്ദേഹത്തിന് വലിയ സ്വീകാര്യത നൽകി. നിലവിൽ പാർട്ടിയുടെ ജോയിന്റ് ജനറൽ സെക്രട്ടറിയായ ബാബു, തന്റെ എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും സ്റ്റാലിനെതിരെ പ്രയോഗിച്ചു.

പബ്ലിസിറ്റിയുടെ പിന്നാലെ പോകാതെ നിശബ്ദമായി ചെന്നൈയിലെ തെരുവുകളിൽ പ്രവർത്തിച്ച ബാബു, ഒടുവിൽ തന്റെ പഴയ സുഹ‍ൃത്തിനെ തന്നെ പരാജയപ്പെടുത്തിക്കൊണ്ട് തമിഴ് രാഷ്ട്രീയത്തിലെ വൻ സ്രാവായി മാറി. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന ഈ അട്ടിമറി ഡിഎംകെ ക്യാമ്പിനെ വലിയ നിശബ്ദതയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.

Also read: