21/07/2026
[fontresizer_tawhidurrahmandear_widget]

64 ടീമുകൾ മാറ്റുരയ്ക്കുന്ന വമ്പൻ ലോകകപ്പ്; 2030ന് മുമ്പ് തീരുമാനമെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ

 64 ടീമുകൾ മാറ്റുരയ്ക്കുന്ന വമ്പൻ ലോകകപ്പ്; 2030ന് മുമ്പ് തീരുമാനമെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ

സൂറിച്ച്: ലോകകപ്പ് ഫുട്ബോൾ ആവേശം ഇരട്ടിയാക്കാൻ കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വമ്പൻ വിപുലീകരണത്തിന് ഫിഫ ഒരുങ്ങുന്നു. 16 രാജ്യങ്ങളെ കൂടി അധികമായി ഉൾപ്പെടുത്തി ലോകകപ്പ് 64 ടീമുകളുടേതാക്കി മാറ്റാനുള്ള ചർച്ചകൾ ഇപ്പോൾ അവസാന ഘട്ടത്തിലാണെന്ന് ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ വ്യക്തമാക്കി. 2030-ൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

ഫിഫ ലോകകപ്പിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2030 എഡിഷൻ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായാണ് അരങ്ങേറുന്നത്. യൂറോപ്പിൽ നിന്നും ആഫ്രിക്കയിൽ നിന്നുമായി സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾക്ക് പുറമെ ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, അർജൻ്റീന, പരാഗ്വേ എന്നിവിടങ്ങളിലുമായാണ് മത്സരങ്ങൾ നടക്കുക. ഇതിൽ ലോകകപ്പിന്റെ തുടക്കത്തിലെ ചില പ്രാഥമിക മത്സരങ്ങൾക്ക് മാത്രമായിരിക്കും ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, പരാഗ്വേ, അർജൻ്റീന എന്നിവർ ആതിഥേയത്വം വഹിക്കുക. കൂടുതൽ ടീമുകൾക്ക് ലോകകപ്പിലേക്ക് അവസരം ലഭിക്കുന്നതോടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനാകും വരും വർഷങ്ങൾ സാക്ഷ്യം വഹിക്കുക.

Also read: