20/07/2026
[fontresizer_tawhidurrahmandear_widget]

എടുത്തുചാടിയാൽ മരണം ഉറപ്പ്..! ജയിലുകൾക്ക് ചുറ്റും കാവലായി മുതലകളെ വളര്‍ത്താന്‍ ഒരുങ്ങി ഇസ്രയേൽ

 എടുത്തുചാടിയാൽ മരണം ഉറപ്പ്..! ജയിലുകൾക്ക് ചുറ്റും കാവലായി മുതലകളെ വളര്‍ത്താന്‍ ഒരുങ്ങി ഇസ്രയേൽ

ജറുസലേം: തടവുകാർ ജയിൽ ചാടുന്നത് തടയാൻ പുതിയ തന്ത്രവുമായി ഇസ്രയേൽ. രാജ്യത്തെ അതീവ സുരക്ഷാ ജയിലുകൾക്ക് ചുറ്റും കാവലിനായി ഇനി മുതൽ സായുധ സേനയ്ക്കൊപ്പം മുതലകളെയും വിന്യസിക്കാനാണ് ഇസ്രയേൽ സർക്കാരിന്റെ പുതിയ നീക്കം. ഇതിനായി പരിസ്ഥിതി സംരക്ഷണ മന്ത്രി ഇദിത് സിൽമാൻ മുതലകളെ വന്യമൃഗങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റി ‘സുരക്ഷാ ആവശ്യങ്ങൾക്കായി വളർത്താവുന്ന ജീവികൾ’ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് നിയമഭേദഗതി വരുത്തി.

ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമർ ബെൻ ഗ്വിർ ആണ് ഈ വിചിത്രമായ ആശയത്തിന് പിന്നിൽ. പുതിയ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഹമാസ് പോരാളികൾ ഉൾപ്പെടെയുള്ള തടവുകാരെ പാർപ്പിച്ചിരിക്കുന്ന തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിന് ചുറ്റുമായിരിക്കും ആദ്യഘട്ടത്തിൽ മുതലകളെ വിന്യസിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇസ്രയേൽ ജയിൽ സർവീസ് പോലുള്ള ഔദ്യോഗിക സുരക്ഷാ ഏജൻസികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇനിമുതൽ ഇവയെ വളർത്തുക. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ‘അലിഗേറ്റർ അൽകാട്രാസ്’ എന്ന തടങ്കൽപാളയത്തിന്റെ മാതൃകയിൽ, ജയിലിന് ചുറ്റും മുതലകളെ കാവൽ നിർത്തണമെന്ന നിർദേശം കഴിഞ്ഞ വർഷം ഡിസംബറിലാണ് ബെൻ ഗ്വിർ ആദ്യമായി മുന്നോട്ടുവെച്ചത്.

തുടക്കത്തിൽ ഇസ്രയേൽ നേച്ചർ ആൻഡ് പാർക്സ് അതോറിറ്റി ഈ നിർദേശത്തെ ശക്തമായി എതിർത്തിരുന്നു. മൃഗങ്ങളെ സംരക്ഷിക്കാനാണ് നിയമമെന്നും, അവയെ മനുഷ്യരുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ പുതിയ നിയമഭേദഗതി വന്നതോടെ എതിർപ്പുകൾ മറികടന്ന് ഈ പദ്ധതി ഉടൻ പ്രാവർത്തികമാക്കാനാണ് ഇസ്രയേൽ ഭരണകൂടത്തിന്റെ തയ്യാറെടുപ്പ്.

Also read: