19/07/2026
[fontresizer_tawhidurrahmandear_widget]

അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തി; തൊട്ടടുത്ത ദിവസം പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

 അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തി; തൊട്ടടുത്ത ദിവസം പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

റിയാദ്: അവധി കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയ മലയാളി സാമൂഹിക പ്രവർത്തകൻ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയായ ഫൈസൽ (47) ആണ് മരിച്ചത്. നാട്ടിൽ അവധി ആഘോഷിച്ച ശേഷം വെള്ളിയാഴ്ചയാണ് അദ്ദേഹം സൗദിയിൽ മടങ്ങിയെത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഖമീസ് മുശൈത്തിലെ ഹയാത്ത് ആശുപത്രിയിലായിരുന്നു അന്ത്യം.

ദീർഘകാലമായി നജ്‌റാനിൽ പ്രവാസിയായ ഫൈസൽ അൽ ബുസ്താൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പ്രവാസ ലോകത്തെ സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിൽ എപ്പോഴും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നജ്‌റാൻ ഒഐസിസി (OICC) കമ്മിറ്റിയുടെ മുൻനിര പ്രവർത്തകൻ കൂടിയായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ഫൈസലിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

ജസീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. നിലവിൽ ആശുപത്രിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഒഐസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Also read: