27/10/2026
[fontresizer_tawhidurrahmandear_widget]

38 പേരെ കൊന്ന് ഭക്ഷിച്ചു! ഉഗാണ്ടയെ നടുക്കിയ നരഭോജി സീരിയൽ കില്ലർ ഒടുവിൽ പിടിയിൽ; വധശിക്ഷ നൽകുമെന്ന് സൈനിക മേധാവി

 38 പേരെ കൊന്ന് ഭക്ഷിച്ചു! ഉഗാണ്ടയെ നടുക്കിയ നരഭോജി സീരിയൽ കില്ലർ ഒടുവിൽ പിടിയിൽ; വധശിക്ഷ നൽകുമെന്ന് സൈനിക മേധാവി

കംപാല: കഴിഞ്ഞ 15 വർഷത്തിനിടെ 38 പേരെ അതിക്രൂരമായി കൊലപ്പെടുത്തുകയും അവരുടെ മാംസം ഭക്ഷിക്കുകയും ചെയ്ത സീരിയൽ കില്ലർ ഉഗാണ്ടയിൽ പിടിയിൽ. മുജുരിസി മോസസ് എന്ന് പേരുള്ള കൊടുംകുറ്റവാളിയെയാണ് ഉഗാണ്ടൻ സുരക്ഷാ സേന അതിസാഹസികമായി പിടികൂടിയത്. 2010 മുതൽ 2025 വരെയുള്ള കാലയളവിൽ ഉഗാണ്ടയിലെ മസാക്ക, ഇബാൻഡ, കാസോ തുടങ്ങിയ ജില്ലകളിലാണ് ഇയാൾ ഈ ക്രൂരകൃത്യങ്ങളെല്ലാം നടത്തിയത്. ഏറെ നാളായി അന്വേഷണ ഏജൻസികൾ വലവിരിച്ചിരുന്ന പ്രതിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

ഉഗാണ്ടയുടെ സുരക്ഷാ സേനാ മേധാവിയായ ജനറൽ മുഹൂസി കൈനെരുഗാബയാണ് തിങ്കളാഴ്ച വൈകുന്നേരം സമൂഹമാധ്യമമായ എക്സിലൂടെ അറസ്റ്റ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. “സുരക്ഷാ സേന മുജുരിസി മോസസിനെ പിടികൂടിയ വിവരം രാജ്യത്തെ പൗരന്മാരെ സന്തോഷത്തോടെ അറിയിക്കുന്നു. ഉഗാണ്ടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലറും നരഭോജിയുമാണ് ഇയാൾ. 2010-നും 2025-നും ഇടയിൽ 38 പേരെയാണ് ഇയാൾ കൊന്ന് ഭക്ഷിച്ചത്. ഇയാളെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കുകയും തീർച്ചയായും വധശിക്ഷ നൽകുകയും ചെയ്യും,” സൈനിക മേധാവി എക്സിൽ കുറിച്ചു.

വളരെ ആസൂത്രിതമായാണ് മോസസ് കൊലപാതകങ്ങൾ നടത്തിയിരുന്നത്. വീടുകളിൽ അതിക്രമിച്ച് കയറി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുന്നതാണ് ഇയാളുടെ പ്രധാന ആക്രമണ രീതി. ചില സന്ദർഭങ്ങളിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഇയാൾ കൂട്ടക്കൊല ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ആളുകളെ പ്രലോഭിപ്പിച്ച് വശീകരിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുന്നതും ഇയാളുടെ രീതിയായിരുന്നു. മുൻപും പലതവണ ഇയാൾ പോലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും, തന്ത്രപരമായി രക്ഷപ്പെടുകയോ തെളിവുകളുടെ അഭാവത്തിൽ അന്വേഷണ ഏജൻസികൾക്ക് വിട്ടയക്കേണ്ടി വരികയോ ചെയ്യുകയായിരുന്നു.

Also read: