10/06/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ധനം കുറച്ച് ഉപയോഗിക്കൂ, ലോകം പാപ്പരായിക്കൊണ്ടിരിക്കുകയാണ്’; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി നടൻ ജാക്കി ഷ്രോഫ്

 ‘ഇന്ധനം കുറച്ച് ഉപയോഗിക്കൂ, ലോകം പാപ്പരായിക്കൊണ്ടിരിക്കുകയാണ്’; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി നടൻ ജാക്കി ഷ്രോഫ്

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ബോളിവുഡ് നടൻ ജാക്കി ഷ്രോഫ്. ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നമ്മൾ ഇന്ധനം പാഴാക്കാതെ വളരെ ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ധനം കഴിയുന്നത്ര കുറച്ച് ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ലോകം മുഴുവൻ ഇന്ന് പാപ്പരായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോഴും പെട്രോളും മറ്റ് ഇന്ധനങ്ങളും ആവശ്യത്തിന് ലഭ്യമാണ് എന്നതൊരു വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ അത് വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക,” ജാക്കി ഷ്രോഫ് വ്യക്തമാക്കി.

വാർത്താ ഏജൻസി പങ്കുവെച്ച ജാക്കി ഷ്രോഫിന്റെ ഈ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിലും സോഷ്യൽ മീഡിയ പേജുകളിലും ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയത്.

Also read: