04/06/2026
[fontresizer_tawhidurrahmandear_widget]

ഓപ്പറേഷൻ തൂഫാൻ; ജ്യോതിഷാലയത്തിലെ അലമാരയിൽ കഞ്ചാവ്; ജ്യോത്സ്യൻ പിടിയിൽ

 ഓപ്പറേഷൻ തൂഫാൻ; ജ്യോതിഷാലയത്തിലെ അലമാരയിൽ കഞ്ചാവ്; ജ്യോത്സ്യൻ പിടിയിൽ

പയ്യന്നൂർ: ലഹരിവേട്ടയ്ക്കായി പൊലീസ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ പയ്യന്നൂരിൽ ജ്യോത്സ്യൻ പിടിയിൽ. പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്ന് 5.7 ഗ്രാം കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ വടശേരി പെരിക്കമന പി. ശ്രീനാഥ് ആണ് പൊലീസിന്റെ പിടിയിലായത്.

ജ്യോതിഷ കേന്ദ്രത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. പരിശോധനയിൽ സ്ഥാപനത്തിലെ അലമാരയ്ക്കുള്ളിൽ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് പിടിച്ചെടുത്ത വസ്തു ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി കഞ്ചാവാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

Also read: