04/08/2026
[fontresizer_tawhidurrahmandear_widget]

യുപിയിൽ ബിജെപി എംഎൽഎ ബലാത്സം​ഗം ചെയ്തെന്ന് യുവതിയുടെ പരാതി; പത്തുവയസ്സുള്ള മകളെയും ബലാത്സം​ഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി

 യുപിയിൽ ബിജെപി എംഎൽഎ ബലാത്സം​ഗം ചെയ്തെന്ന് യുവതിയുടെ പരാതി; പത്തുവയസ്സുള്ള മകളെയും ബലാത്സം​ഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്. സുൽത്താൻപൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ വിനോദ് സിംഗിനെതിരെയാണ് യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. എംഎൽഎ തന്നെ ലൈംഗികമായി ആക്രമിച്ചെന്നും, വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും യുവതി ആരോപിക്കുന്നു.

മദ്യലഹരിയിലായിരുന്ന വിനോദ് സിംഗ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതിന് പുറമെ, വഴങ്ങിയില്ലെങ്കിൽ പത്തുവയസ്സുള്ള മകളെയും ബലാത്സം​ഗം ചെയ്യുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ആസിഡ് ആക്രമണം നടത്തുമെന്നും എംഎൽഎ ഭീഷണി മുഴക്കിയതായി യുവതി വെളിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത വീഴ്ചകളാണ് ഉണ്ടായിരിക്കുന്നതെന്നും യുവതി ആരോപിക്കുന്നുണ്ട്. എംഎൽഎയിൽ നിന്ന് നിരന്തരം ഭീഷണിയുണ്ടായിട്ടും പോലീസ് തന്റെ ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടെ അദ്ദേഹത്തിന് ചോർത്തി നൽകിയെന്നാണ് യുവതിയുടെ പ്രധാന ആരോപണം. നീതി തേടി ലഖ്‌നൗ പോലീസിനെ സമീപിച്ചിട്ടും ഇതുവരെ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഭരണകക്ഷി എംഎൽഎയ്‌ക്കെതിരായ അതിക്രമ പരാതി പുറത്തുവന്നതോടെ ഉത്തർപ്രദേശിൽ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. സംഭവത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും, ആരോപണവിധേയനായ എംഎൽഎയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ശക്തമായി ആവശ്യപ്പെട്ടു. പോലീസ് നടപടി വൈകുന്നതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Also read: