26/11/2026
[fontresizer_tawhidurrahmandear_widget]

ഇടിവോട് ഇടിവ്; സ്വർണവില ഇന്നും താഴേക്ക്; ഇന്ന് പവന് 1,880 രൂപ കുറഞ്ഞ് വില 95,840 രൂപയിൽ

 ഇടിവോട് ഇടിവ്; സ്വർണവില ഇന്നും താഴേക്ക്; ഇന്ന് പവന് 1,880 രൂപ കുറഞ്ഞ് വില 95,840 രൂപയിൽ

തിരുവനന്തപുരം: ആഭരണപ്രേമികൾക്ക് ആശ്വാസം നൽകി സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. ഒരു പവൻ സ്വർണ്ണത്തിന് 1,880 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 95,840 രൂപയായി താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് 235 രൂപ കുറഞ്ഞ് 11,980 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ഇടിവോടെ സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും ഒരു ലക്ഷം രൂപയ്ക്ക് താഴെത്തന്നെ തുടരുകയാണ്.

മറ്റ് കാരറ്റുകളിലുള്ള സ്വർണത്തിനും ഇന്ന് വലിയ തോതിൽ വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ കുറഞ്ഞ് 9,805 രൂപയും പവന് 78,440 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 7,675 രൂപയിലും പവന് 61,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് പവന് 39,600 രൂപയായി. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമൊന്നുമില്ല. ഒരു ഗ്രാം വെള്ളിക്ക് 180 രൂപയും 10 ഗ്രാമിന് 1,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Also read: