27/01/2026
Kerala

അമിതവേഗതയിലൂടെ വിദ്യാര്‍ഥികള്‍ സീബ്ര ഏറ്റുകൂടുമ്പോള്‍ ബസ് ഓടിച്ചത്; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് ആറുമാസം

അമിതവേഗതയില്‍ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്ക് വിധേയനായത്. കഴിഞ്ഞമാസം 25ന് പെരിന്തല്‍മണ്ണ താഴെക്കോടാണ് നടപടിക്ക് ആസ്പദമായ സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാര്‍ഥികള്‍ക്കു മുന്നിലൂടെ ട്രാഫിക് പോലിസിന്റെ നിര്‍ദ്ദേശം മറികടന്ന് അമിതവേഗതയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുകയായിരുന്നു വിനോദ് കുമാർ. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനെ [&Read More

India

ഭഗൽപൂരിലെ പിർപൈന്തിയിൽ അദാനി താപവൈദ്യുത പദ്ധതി: 1,050 ഏക്കർ ഭൂമി ₹1, 33

ബിഹാർ സർക്കാർ അദാനി പവർ ലിമിറ്റഡിന് പ്രതിവർഷം ഒരു രൂപ എന്ന നിരക്കിൽ 1020 ഏക്കർ ഭൂമി 33 വർഷത്തേക്ക് പാട്ടത്തിന് നൽകിയതായി കോൺഗ്രസ് ആരോപിച്ചു. ഭഗൽപൂരിലെ പിർപൈന്തിയിൽ 2,400 മെഗാവാട്ടിന്റെ താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിനാണ് ഈ ഭൂമി നൽകിയിരിക്കുന്നത്. എന്നാൽ, അദാനി പവർ ലിമിറ്റഡ് പറയുന്നതനുസരിച്ച്, കമ്പനി ഈ പദ്ധതിക്കായി ഏകദേശം 3 ബില്യൺ ഡോളർ നിക്ഷേപിക്കും. കൂടാതെ, ബിഹാർ സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡുമായി (Read More

India

ബിഹാറില്‍ തിരഞ്ഞെടുപ്പ് മുന്നോടിയായി ഭഗല്‍പൂരിലെ 1,050 Acres ഭൂമി അദാനിക്ക് ‘ സമ്മാനം

ബിഹാറിലെ ഭഗല്പൂരിലെ പിറ്പൈന്തി പ്രദേശത്ത് 1,050 ഏക്കർ ഭൂമി ഗൗതം അദാനി ഗ്രൂപ്പിന് ‘സമ്മാനമായി’ നൽകി എന്നാരോപിച്ച് കോൺഗ്രസ് പാർട്ടി കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. ബിജെപി ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഭയപ്പെടുന്നതിനാൽ, തിരഞ്ഞെടുപ്പിന് മുമ്പ് അദാനിക്ക് പദ്ധതികൾ ‘സമ്മാനിക്കുന്നു’ എന്ന് കോൺഗ്രസ് മീഡിയയും പബ്ലിസിറ്റി വിഭാഗം ചെയർമാൻ പവൻ ഖേര പറഞ്ഞു. ഈ പദ്ധതി ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്ന് ഖേര ആരോപിച്ചു. ബജറ്റിൽ സർക്കാർ സ്വയം പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് സർക്കാർ [&Read More

India

ഗുജറാത്ത്: രൂപാണിയുടെ അന്ത്യയാത്ര – ബി.ജെ.പി വിവാഹതാരം എന്ന നിലയിൽ കേട്ടുകേൾവിയില്ലാത്ത, കുടുംബത്തിന്

അഹ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന വിജയ് രൂപാണിയുടെ ശവസംസ്‌കാരത്തെ ചൊല്ലി വിവാദം. ചടങ്ങിന് ചെലവായ തുക വഹിക്കാന്‍ ബിജെപി വിസമ്മതിച്ചതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. 25 ലക്ഷം രൂപയാണ് ശവസംസ്‌കാരത്തിനു ചെലവായത്. ഇതു കുടുംബത്തിനുമേല്‍ കെട്ടിവച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബിജെപിയുടെ തലമുതിര്‍ന്ന നേതാവിന്റെ ദാരുണമായ അന്ത്യത്തിലാണ് കടുത്ത പാര്‍ട്ടി അവഗണന. 2016 ലാണ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ ജൂണ്‍ 12ന് അഹ്മദാബാദ് വിമാനത്താവളത്തിനടുത്തുണ്ടായ എയര്‍ ഇന്ത്യാ വിമാനദുരന്തത്തിലാണ് [&Read More

World

ബഹിഷ്‌കരണവും അന്താരാഷ്ട്ര സമ്മർദ്ദവും: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ സാമ്പത്തിക ‘സ്വയം പര്യാപ്തത’

ആഗോള ബഹിഷ്‌ക്കരണങ്ങള്‍ ഇസ്രയേലിനെ വലിയ തോതില്‍ ബാധിച്ചതായി സമ്മതിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുകയാണെന്ന് നെതന്യാഹു സമ്മതിച്ചു. സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മര്‍ദവും വ്യാപാര ബന്ധങ്ങളിലെ വെല്ലുവിളികളും ഇസ്രയേലിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായാണ് നെതന്യാഹു ചൂണ്ടിക്കാട്ടുന്നത്. ‘ലോകരാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കാതെ നമ്മുടെ സമ്പദ്വ്യവസ്ഥ സ്വന്തം കാലില്‍ നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ജെറുസലേമില്‍ നടന്ന ഒരു ധനമന്ത്രാലയത്തിന്റെ അക്കൗണ്ടന്റ് ജനറല്‍ യോഗത്തിലാണ് തുറന്നുപറച്ചില്‍. ചൈനയും ഖത്തറും ചേര്‍ന്ന് [&Read More

World

ദോഹ ഉച്ചകോടി: ഇസ്രായേൽ ആക്രമണം, പ്രമേയങ്ങൾ മിതത്വം

ഗാസയിലും പശ്ചിമേഷ്യയുടെ മറ്റു ഭാഗങ്ങളിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ സംയുക്ത നിലപാട് സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ ആതിഥേയത്വം വഹിച്ച അറബ്Read More

Magazine

ഒരു മനസ്സിന്റെ യാത്ര: പാലോളി സൈനുദ്ദീന്റെ ജീവിതവും അധ്വാനവും

ഏതു സമയവും പ്രസന്നവദനനായി മാത്രം കാണാറുള്ള പാലോളി സൈനുദ്ദീൻ സാഹിബിൻ്റെ മുഖം മനസ്സിൽ നിന്ന് മായുന്നേയില്ല. രണ്ടര പതിറ്റാണ്ട് മുമ്പ് മക്കയിൽ വെച്ച് പരിചയപ്പെട്ട കാലം മുതൽ വിടപറയും വരെയും ഞങ്ങൾക്കിടയിലുള്ള ബന്ധം ദൃഢമായിരുന്നു. നർമ്മത്തിൽ ചാലിച്ച വാക്കുകളും അകമ്പടിയായി വരുന്ന ചിരിയും ഇപ്പോഴും മനസ്സിൽ ഒരു നോവായി തുടരുന്നു. മാസങ്ങൾക്ക് മുമ്പ് വീട്ടിൽ ചെന്ന് സന്ദർശിച്ച വേളയിൽ മണിക്കൂറുകൾ നീണ്ട ഞങ്ങളുടെ സംസാരത്തിനിടക്ക് എപ്പോഴോ പറഞ്ഞതായി ഓർക്കുന്നു: “അസുഖം ഭേദമായി. ഇനി കർമരംഗത്ത് ഊർജ്ജസ്വലതയോടെ മുന്നേറണം.” [&Read More

Sports

അഭ്യൂഹങ്ങള്‍ തള്ളി: കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥാവകാശം വില്‍ക്കുമെന്ന് ഔദ്യോഗിക ചര്‍ച്ചയുമില്ലെന്ന് ആശിഷ് നെഗി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ നീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ക്ലബ്ബിൻറെ 100% ഓഹരികളും വില്പനയ്ക്ക് വയ്ക്കുകയാണെന്നും, കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ ക്ലബ്ബിൻറെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ മത്സര രംഗത്തുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒരു സ്വകാര്യ മലയാളം വാര്‍ത്താ ചാനല്‍ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം പൂർണമായും സ്വന്തമാക്കാനിരിക്കുകയാണെന്നുമുള്ള വാർത്തകളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഐഎസ്എല്ലില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ പ്രചാരണങ്ങളും നടക്കുന്നത്. എന്നാല്‍, ആ വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് [&Read More