റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസമായ ഗൾഫ് ഷീൽഡ് 2026 ന് സൗദി അറേബ്യയിൽ ഗംഭീര തുടക്കം. ഞായറാഴ്ച ആരംഭിച്ച വൻതോതിലുള്ള സൈനികാഭ്യാസത്തിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളും പൂർണ്ണമായി പങ്കുചേരുന്നുണ്ട്. ഗൾഫ് മേഖലയുടെ സുരക്ഷയും പ്രതിരോധ സഹകരണവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ദർഅൽ ഖലീജ്’ 2026 എന്ന പേരിൽ അറിയപ്പെടുന്ന ഈ പരിശീലനം സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയുടെ മണ്ണിലും ആകാശത്തുമായി നടക്കുന്ന ഈ [&Read More