ജഡ്ജിക്ക് ആർ.എസ്.എസ് ബന്ധമെന്ന് കെജ്‌രിവാൾ; മദ്യനയക്കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം
ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിൽനിന്ന് ഡൽഹി ഹൈകോടതി ജസ്റ്റിസ് സ്വർണകാന്ത ശർമ പിന്മാറണമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ആർഎസ്എസുമായി ബന്ധമുള്ള അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മ നാല് തവണ പങ്കെടുത്തതായി അദ്ദേഹം ആരോപിച്ചു. അങ്ങനെയൊരാളിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും കെജ്‌രിവാൾ ജഡ്‌ജിയോട് പറഞ്ഞു. ജഡ്‌ജിക്ക് പക്ഷപാതമുണ്ടോ എന്നതല്ല, മറിച്ച് നീതി തേടിയെത്തുന്നയാൾക്ക് അത്തരമൊരു ആശങ്കയുണ്ടോ എന്നതാണ് പ്രധാനമെന്ന മുൻ സുപ്രീം കോടതി വിധിയും അദ്ദേഹം വാദത്തിനിടെ [&Read More