ഹേറ്റേ നന്ദി, എന്ത് രസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാൻ’, പ്രതികരണവുമായി മസ്‍താനി
…
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥിയായിരുന്നു മസ്‍താനി. കഴിഞ്ഞ ഞായറാഴ്‍ചയാണ് ബിഗ് ബോസ്സില്‍ നിന്ന് മസ്‍താനി പുറത്തായത്. വീടിനകത്തും പുറത്തുമുള്ളവര്‍ മസ്‍താനിയുടെ പുറത്താകല്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മസ്‍താനി.
മസ്‍താനിയുടെ വാക്കുകള്‍
അതെ, ഞാൻ ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഞാൻ എല്ലാ എപ്പിസോഡും കണ്ടതിന് ശേഷം അതിനനുസരിച്ച് എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നതായിരിക്കും. എന്റെ എല്ലാ ഹേറ്റേഴ്‍സിനും നന്ദി. അവര്‍ ഞാൻ ചെയ്‍തതിനേക്കാളും എനിക്ക് പോപ്പുലാരിറ്റി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്‍തത്ത. ഫ്രീ പ്രൊമോഷന് ഹേറ്റേഴ്‍സിന് നന്ദി. എന്ത് രസാ അവറ്റകളുടെ എല്ലാം കരച്ചില്‍ കേള്‍ക്കാൻ.