ഗുജറാത്ത്: രൂപാണിയുടെ അന്ത്യയാത്ര – ബി.ജെ.പി വിവാഹതാരം എന്ന നിലയിൽ കേട്ടുകേൾവിയില്ലാത്ത, കുടുംബത്തിന് 25 ലക്ഷം രൂപ ബാധ്യത
അഹ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന വിജയ് രൂപാണിയുടെ ശവസംസ്‌കാരത്തെ ചൊല്ലി വിവാദം. ചടങ്ങിന് ചെലവായ തുക വഹിക്കാന്‍ ബിജെപി വിസമ്മതിച്ചതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. 25 ലക്ഷം രൂപയാണ് ശവസംസ്‌കാരത്തിനു ചെലവായത്. ഇതു കുടുംബത്തിനുമേല്‍ കെട്ടിവച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ബിജെപിയുടെ തലമുതിര്‍ന്ന നേതാവിന്റെ ദാരുണമായ അന്ത്യത്തിലാണ് കടുത്ത പാര്‍ട്ടി അവഗണന. 2016 ലാണ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ ജൂണ്‍ 12ന് അഹ്മദാബാദ് വിമാനത്താവളത്തിനടുത്തുണ്ടായ എയര്‍ ഇന്ത്യാ വിമാനദുരന്തത്തിലാണ് അദ്ദേഹം മരിക്കുന്നത്. ജൂണ്‍ 16നാണ് അദ്ദേഹത്തിന്‍രെ ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കള്‍ ചടങ്ങിനെത്തിയിരുന്നു.
സംസ്‌കാര ചടങ്ങുകളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് പാര്‍ട്ടി ഉത്തരവാദിത്തമല്ലെന്നായിരുന്നു പാര്‍ട്ടി നേതാക്കളുടെ പ്രതികരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തിമചടങ്ങുകള്‍ക്ക് പാര്‍ട്ടി ഫണ്ട് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു.
ഗുജറാത്ത് ബിജെപിക്കുള്ളിലെ അധികാരത്തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് മുതിര്‍ന്ന നേതാവിനോടുള്ള ഈ അനാദരവുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗരാഷ്ട്രയില്‍ നിന്നുള്ള രണ്ടു നേതാക്കളാണു തീരുമാനത്തിനു പിന്നിലെന്നും സൂചനയുണ്ട്.