രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’: മൂന്ന് മലയാളികൾക്ക് ലക്ഷങ്ങൾ സമ്മാനം; പ്രവാസികളുടെ സ്വപ്നങ…
20 പേർ അടങ്ങുന്ന ഒരു സംഘത്തോടൊപ്പം കഴിഞ്ഞ ആറുമാസമായി ടിക്കറ്റെടുക്കുന്ന ആളാണ് ജിബിൻ പീറ്റർ. ‘രണ്ടെണ്ണം വാങ്ങുമ്പോൾ രണ്ടെണ്ണം സൗജന്യം’ എന്ന ഓഫറിൽ ലഭിച്ച സൗജന്യ ടിക്കറ്റാണ് ജിബിനെ സമ്മാനത്തിന് അർഹനാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയം ഏറെ സന്തോഷം നൽകിയെന്ന് ജിബിൻ പറഞ്ഞു. അഭിലാഷ് കുഞ്ഞപ്പിയും കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. പത്ത് പേരുള്ള തങ്ങളുടെ കൂട്ടായ്മ വിജയം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഈ തുക എല്ലാവരും പങ്കിട്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമായി ഈ വിജയത്തെ കാണുന്നുവെന്ന് അഭിലാഷ് കൂട്ടിച്ചേർത്തു. സെപ്റ്റംബർ നാലിന് ഓൺലൈനായി ടിക്കറ്റെടുത്ത ബിജു ജോസിന്റെ 279-233376 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 28 വർഷമായി ദുബായിൽ താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് മമുനൂർ റഹ്മാൻ നസ്രുള്ളയും വിജയികളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്ന വ്യക്തിയാണ് 53 വയസ്സുകാരനായ ഇദ്ദേഹം. ഈ വിജയം തന്റെ സ്വപ്നങ്ങൾക്ക് പുതിയ ഊർജം നൽകിയെന്നും അദ്ദേഹം പറഞ്ഞു.