ആദ്യമായി അര മാസ്സ് കിട്ടുമ്പോൾ പേര് അരിക്കുട്ടൻ’; നാലര സംഘത്തിന്റെ വിശേഷങ്ങളുമായി സഞ്ജു ശിവറാം
1000 ബേബീസ് എന്ന വെബ് സീരിസിന് ശേഷം സഞ്ജു ശിവറാം പ്രധാന വേഷത്തിലെത്തുന്ന സംഭവവിവരണം നാലര സംഘം റീലിസിനെത്തി. ഹ്യൂമർ മെമ്പടിയോടെ കൃഷാന്ദ് ഒരുക്കിയ ആക്ഷൻ ഗ്യാങ്‌സ്റ്ററായ സംഭവവിവരണം നാലര സംഘം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നാലര സംഘത്തിന്റെ കഥ പറയുന്നത് സഞ്ജു അവതരിപ്പിച്ച അരിക്കുട്ടനിലൂടെയാണ്. അരിക്കുട്ടൻ തന്റെ കരിയറിന് കുറച്ചധികം തിളക്കം തന്നുവെന്ന് സഞ്ജു ശിവറാം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു,