26/01/2026

അമിതവേഗതയിലൂടെ വിദ്യാര്‍ഥികള്‍ സീബ്ര ഏറ്റുകൂടുമ്പോള്‍ ബസ് ഓടിച്ചത്; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് ആറുമാസം സസ്‌ പേന്‍ഡ്

 അമിതവേഗതയിലൂടെ വിദ്യാര്‍ഥികള്‍ സീബ്ര ഏറ്റുകൂടുമ്പോള്‍ ബസ് ഓടിച്ചത്; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസൻസ് ആറുമാസം സസ്‌ പേന്‍ഡ്

അമിതവേഗതയില്‍ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ്

മോട്ടോര്‍ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്ക് വിധേയനായത്.

കഴിഞ്ഞമാസം 25ന് പെരിന്തല്‍മണ്ണ താഴെക്കോടാണ് നടപടിക്ക് ആസ്പദമായ സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാര്‍ഥികള്‍ക്കു മുന്നിലൂടെ

ട്രാഫിക് പോലിസിന്റെ നിര്‍ദ്ദേശം മറികടന്ന് അമിതവേഗതയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുകയായിരുന്നു വിനോദ് കുമാർ.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരിക്കുന്നത്.

Also read:

Leave a Reply

Your email address will not be published. Required fields are marked *