ദിവസവും രാവിലെ പപ്പായ കഴിച്ചാല്‍ 5 ഗുണം
ദിവസം തുടങ്ങാന്‍ ഒരു പപ്പായ മതി, മാറ്റം നിങ്ങള്‍ക്കറിയാം
പഴങ്ങളുടെ കൂട്ടത്തില്‍ പപ്പായക്ക് എന്നും പ്രത്യേക സ്ഥാനമുണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന ഈ ഫലം, പലപ്പോഴും നാം പ്രതീക്ഷിക്കുന്നതിലും വലിയ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ദഹനശേഷി വര്‍ദ്ധിപ്പിക്കുക, പ്രതിരോധശേഷി കൂട്ടുക, ഉപാപചയം (metabolism) മെച്ചപ്പെടുത്തുക എന്നിവയിലെല്ലാം പപ്പായയുടെ പങ്ക് വളരെ വലുതാണ്. കൂടാതെ, കാഴ്ചശക്തിക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എയുടെ ഏറ്റവും സമ്പന്നമായ സ്വാഭാവിക ഉറവിടങ്ങളില്‍ ഒന്നാണിത്.
പപ്പായയുടെ ഗുണങ്ങളുടെ പ്രധാന കാരണം അതിലടങ്ങിയ ‘പപ്പെയ്ന്‍’ എന്ന എന്‍സൈമാണ്. പ്രോട്ടീനുകളെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ എന്‍സൈം സഹായിക്കും. ദഹനപ്രക്രിയ വേഗത്തിലാക്കുകയും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. ദഹനം മെച്ചപ്പെടുന്നതോടെ ശരീരത്തിന്റെ മെറ്റബോളിസം കാര്യക്ഷമമാകുന്നു.
പപ്പായിലെ ഓറഞ്ച് നിറത്തിന് പിന്നില്‍ ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളാണുള്ളത്. മനുഷ്യശരീരം വളരെ വേഗത്തില്‍ വലിച്ചെട്ടുക്കുകയും ചെയ്യും. വിറ്റാമിന്‍ സി യുടെ ഉയര്‍ന്ന അളവ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു.
മധുരമുണ്ടെങ്കിലും ഇതിന് ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ നാരുകള്‍ ധാരാളമുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ നോക്കുകയും ഇന്‍സുലിന്‍ സംവേദനശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും ഒരല്പം പപ്പായ, പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിന് മുന്‍പ് ശീലമാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഉത്തേജനമാകും.