28/03/2026
[fontresizer_tawhidurrahmandear_widget]

‘ഉത്തരവാദപ്പെട്ട ചാനലുകളാണ് ഇതൊക്കെ ചെയ്തത്; പൊറുക്കാനാകാത്ത കുറ്റം’ ധര്‍മേന്ദ്രയുടെ ‘മരണവാര്‍ത്തകളില്‍’ തുറന്നടിച്ച് ഹേമമാലിനി

 ‘ഉത്തരവാദപ്പെട്ട ചാനലുകളാണ് ഇതൊക്കെ ചെയ്തത്; പൊറുക്കാനാകാത്ത കുറ്റം’ ധര്‍മേന്ദ്രയുടെ ‘മരണവാര്‍ത്തകളില്‍’ തുറന്നടിച്ച് ഹേമമാലിനി

മുംബൈ: ഭര്‍ത്താവും പ്രശസ്ത നടനുമായ ധര്‍മേന്ദ്രയുടെ ‘മരണവാര്‍ത്തകള്‍’ വ്യാജമായി പ്രചരിപ്പിച്ചതിന് മാധ്യമ സ്ഥാപനങ്ങളെയും വാര്‍ത്താ ചാനലുകളെയും രൂക്ഷമായി വിമര്‍ശിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും, ഇത് അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും അവര്‍ ‘എക്സ്’ ഹാന്‍ഡിലില്‍ പ്രതികരിച്ചു.

ചികിത്സയോട് നന്നായി പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉത്തരവാദപ്പെട്ട ചാനലുകള്‍ക്ക് എങ്ങനെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ഹേമ മാലിനി ചോദ്യം ചെയ്തു. ‘ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്. ദയവായി കുടുംബത്തിനും ഞങ്ങളുടെ സ്വകാര്യതയ്ക്കും അര്‍ഹമായ ബഹുമാനം നല്‍കുക,’-അവര്‍ കുറിച്ചു. ഈ ദുരിതസമയത്ത് തങ്ങള്‍ക്ക് സ്വകാര്യത വേണമെന്നും ഹേമ മാലിനി ആവശ്യപ്പെട്ടു.

ധര്‍മേന്ദ്രയുടെ വ്യാജ മരണവാര്‍ത്തകളോട് നേരത്തെ തന്നെ അദ്ദേഹത്തിന്റെ മകളും നടിയുമായ ഇഷ ഡിയോളും പ്രതികരിച്ചിരുന്നു. ‘ബോളിവുഡിന്റെ ഹീ-മാന്‍’ എന്നറിയപ്പെടുന്ന ധര്‍മേന്ദ്ര, പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയില്‍ സജീവമാണ്.

Also read: