100 ജിബി ഹൈ-സ്പീഡ് ഡാറ്റ! അൺലിമിറ്റഡ് വോയിസ് കോൾ കിടിലന്‍ സ്റ്റുഡന്‍റ്സ് പ്ലാനുമായി ബിഎസ്എൻഎൽ
വിദ്യാര്‍ത്ഥികള്‍ക്കായി ബിഎസ്എന്‍എല്‍ പുറത്തിറക്കിയ 251 രൂപയുടെ സ്റ്റുഡന്റ് ഡാറ്റ പ്ലാന്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വെറും 251 രൂപയ്ക്ക് 100 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ്, പരിധിയില്ലാത്ത വോയിസ് കോള്‍, കൂടാതെ 28 ദിവസത്തെ സര്‍വീസ് വാലിഡിറ്റിയും ഉള്‍പ്പെടുന്നതാണ് ഈ ഓഫര്‍. 4 ജി നെറ്റ്‌വര്‍ക്ക് വഴി ഇത്രയും വലിയ ഡാറ്റ വെറും ഈ നിരക്കില്‍ നല്‍കുന്നത് ഏറെ ആകര്‍ഷകമാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.
ശിശുദിനത്തോടനുബന്ധിച്ചാണ് ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ പ്രഖ്യാപിച്ചത്. ഇത് ഒരു പരിമിതകാല ഓഫറാണ് കൂടാതെ 2025 ഡിസംബര്‍ 13 വരെ മാത്രം ലഭ്യമാകും. 4ജി നെറ്റ്‌വര്‍ക്കിന്റെ ശക്തിയും സേവന നിലവാരവും ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താനാണ് ഈ ഡാറ്റാഭരിത പ്ലാന്‍ അവതരിപ്പിച്ചതെന്ന് വ്യക്തമാക്കുന്നു.28 ദിവസത്തേക്ക് 100 ജിബി ഡാറ്റയോടെ തദ്ദേശീയമായി വികസിപ്പിച്ച 4ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും മികച്ച അവസരമാണെന്ന് ബിഎസ്എന്‍എല്‍ മേധാവി റോബര്‍ട്ട് ജെ രവി പറഞ്ഞു. പുതിയ ബിഎസ്എന്‍എല്‍ 4ജി സേവനങ്ങള്‍ ഉപയോഗിച്ചാല്‍ ഉപഭോക്താക്കള്‍ ഞങ്ങളുമായി ദീര്‍ഘകാല ബന്ധം തുടരാന്‍ സാധ്യതയുണ്ട്. മികച്ച സേവന നിലവാരവും കവറേജും ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്ലിന് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.