28/03/2026
[fontresizer_tawhidurrahmandear_widget]

5 ലക്ഷം ദിർഹം വരെ പിഴയും തടവും!; യുഎഇ പ്രവാസികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക

 5 ലക്ഷം ദിർഹം വരെ പിഴയും തടവും!; യുഎഇ പ്രവാസികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക

അബുദാബി: അനുമതിയില്ലാതെ മരിച്ചവരുടെ ചിത്രങ്ങളോ, അപകട സ്ഥലങ്ങളിലെ ദൃശ്യങ്ങളോ, ശവസംസ്‌കാര ചടങ്ങുകളുടെ വീഡിയോകളോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് യുഎഇയിൽ കടുത്ത ശിക്ഷ ഉറപ്പാക്കും. അന്തരിച്ച വ്യക്തികളുടെ അന്തസ്സും സ്വകാര്യതയും ലംഘിച്ച് ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

കുടുംബങ്ങൾക്ക് കടുത്ത മാനസികാഘാതം നൽകുന്ന സാഹചര്യത്തിലാണ് നിയമനടപടികൾ ശക്തമാക്കുന്നത്. യുഎഇയുടെ സൈബർ കുറ്റകൃത്യ നിയമപ്രകാരമാണ് നിയമലംഘകർക്ക് കനത്ത ശിക്ഷ ലഭിക്കുക. ലംഘിക്കുന്നവര്‍ക്ക് 1,50,000 ദിര്‍ഹം മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാം. പിഴ കൂടാതെ തടവുശിക്ഷയും ലഭിക്കാം. കുറ്റം ചെയ്യുന്ന പ്രവാസികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനും സാധ്യതയുണ്ട്.

അനുമതിയില്ലാതെ ചിത്രങ്ങൾ പങ്കുവെക്കുന്നത് വ്യക്തിഗത സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണ്. മരിച്ചവരുടെ ചിത്രങ്ങൾ പ്രചരിക്കുന്നത് കുടുംബങ്ങൾക്ക് ആഘാതകരമായ ഓർമ്മകൾ നൽകുകയും ദുഃഖത്തിൽ നിന്ന് മുക്തി നേടാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതായി മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അപകട സ്ഥലങ്ങളിൽ വെച്ച് ചിത്രങ്ങൾ എടുക്കുകയും, കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് കുറഞ്ഞത് ആറ് മാസം തടവും 150,000 ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പൊതുജനവിശ്വാസം തകർക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വേറെയും ശിക്ഷകൾ നേരിടേണ്ടി വരും.

കുടുംബങ്ങളുടെ വൈകാരിക ക്ഷേമവും സ്വകാര്യതയും ഉറപ്പാക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Also read: