03/04/2026
[fontresizer_tawhidurrahmandear_widget]

‘പറക്കും ഭീമൻ’ ആൻ്റൊനോവ് വിമാനം ഹൈദരാബാദിൽ; ഇന്ത്യയിലെത്തുന്നത് ഒരു മാസത്തിനിടെ രണ്ടാം തവണ

 ‘പറക്കും ഭീമൻ’ ആൻ്റൊനോവ് വിമാനം ഹൈദരാബാദിൽ; ഇന്ത്യയിലെത്തുന്നത് ഒരു മാസത്തിനിടെ രണ്ടാം തവണ

ലോകത്തിലെ ഭീമൻ കാർഗോ വിമാനം ആന്റനോവ് ആൻ-124 റുസ്‌ലാൻ ഹൈദരാബാദിൽ വീണ്ടുമെത്തി

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലുതും ഭാരം കൂടിയതുമായ കാർഗോ വിമാനങ്ങളിലൊന്നായ ആന്റനോവ് ആൻ-124 റുസ്‌ലാൻ വീണ്ടും ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വ്യോമയാന പ്രേമികളുടെയും ലോജിസ്റ്റിക്സ് വിദഗ്ധരുടെയും ശ്രദ്ധ ആകർഷിക്കുന്ന വിമാനം, ഇന്ന് രാവിലെയാണ് നിലത്തിറങ്ങിയത്.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ ഭീമൻ വിമാനം ഹൈദരാബാദ് എയർപോർട്ടിൽ ഇറങ്ങുന്നത്. ഒക്ടോബർ 10-നായിരുന്നു ഇതിനുമുമ്പുള്ള സന്ദർശനം. ഇത്തവണ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് റുസ്‌ലാൻ ഹൈദരാബാദിൽ എത്തിയത്.

സോവിയറ്റ് കാലഘട്ടത്തിൽ ആന്റനോവ് ഡിസൈൻ ബ്യൂറോയാണ് വിമാനം രൂപകൽപ്പന ചെയ്തത്. ഹെവി സ്ട്രാറ്റജിക് എയർലിഫ്റ്റ് ട്രാൻസ്‌പോർട്ട് വിഭാഗത്തിൽ പെടുന്ന വിമാനത്തിന് 120 മുതൽ 150 ടൺ വരെ ഭാരം വഹിക്കാൻ കഴിയും. അതിവിസ്തൃതിയുള്ള പ്രത്യേക തരം ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഹൈദരാബാദ് വിമാനത്താവളത്തിന്റെ ശേഷി വ്യക്തമാക്കുന്നതാണ് ഈ വിമാനത്തിന്റെ രണ്ടാമത്തെ വരവെന്ന് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

ആന്റനോവ് വിമാനവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് എയർപോർട്ടിന് മറ്റൊരു ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നശിപ്പിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമായിരുന്ന ആന്റനോവ് ആൻ-225 മ്രിയ ഇന്ത്യയിൽ ആദ്യമായി ഇറങ്ങിയതും ഹൈദരാബാദ് വിമാനത്താവളത്തിലായിരുന്നു. 2016-ലായിരുന്നു ഇത്.

Also read: