പ്രവാസികള്‍ സൂക്ഷിക്കുക!: യുഎഇയില്‍ ഇക്കാര്യം ചെയ്താല്‍ 10,000 ദിര്‍ഹം വരെ പിഴയും തടവും ശിക്ഷ!
ദുബൈ: സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുന്ന (ജെയ്വാക്കിംഗ്) നിയമലംഘനങ്ങള്‍ക്ക് യുഎഇയില്‍ ശിക്ഷ കടുപ്പിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. നിയമപ്രകാരം നിയമലംഘകര്‍ക്ക് ഉയര്‍ന്ന പിഴയും തടവും ലഭിക്കും. വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ദുബൈയില്‍ മാത്രം 2024 ജനുവരിയില്‍ ഏകദേശം 44,000 പേര് ജെയ്വാക്കിംഗിന് പിടിയിലാവുകയും എട്ട് പേര് അപകടങ്ങളില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ ഫെഡറല്‍ ഡിക്രി നിയമം 14 പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരും. നിലവില്‍ അംഗീകാരമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് 400 ദിര്‍ഹമാണ് പിഴ.
ശിക്ഷകള്‍ ഇങ്ങനെ:
- അപകടമുണ്ടാക്കിയാല്‍: ജെയ്വാക്കിംഗ് കാരണം വാഹനാപകടം ഉണ്ടായാല്‍ നിയമലംഘകര്‍ക്ക് തടവും 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം.
- അതിവേഗ റോഡുകളില്‍: മണിക്കൂറില്‍ 80 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയുള്ള റോഡുകളില്‍ നിയമം തെറ്റിച്ചാല്‍ കുറഞ്ഞത് മൂന്ന് മാസം തടവോ 10,000 ദിര്‍ഹം പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
ദുബൈ ആര്‍ടിഎയുടെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍:
റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടപ്പാലങ്ങള്‍, സബ്വേകള്‍, സീബ്രാ ക്രോസിംഗുകള്‍ എന്നിവ മാത്രം ഉപയോഗിക്കുക.
റോഡ് മുറിച്ച് കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുകയോ ഹെഡ്ഫോണ് വെക്കുകയോ ചെയ്യരുത്.
കാല്‍നട സിഗ്നല്‍ പച്ചയായിരിക്കുമ്പോള്‍ മാത്രം ക്രോസ് ചെയ്യുക.
രാത്രിയില്‍ പ്രതിഫലിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക