01/04/2026
[fontresizer_tawhidurrahmandear_widget]

‘പെൺകുട്ടി വാതിൽക്കൽ നിന്ന് മാറിയില്ല, ദേഷ്യം വന്നാണ് ചവിട്ടിയത്’; വർക്കല ട്രെയിൻ ആക്രമണത്തിൽ കുറ്റം സമ്മതിച്ച് പ്രതി

 ‘പെൺകുട്ടി വാതിൽക്കൽ നിന്ന് മാറിയില്ല, ദേഷ്യം വന്നാണ് ചവിട്ടിയത്’; വർക്കല ട്രെയിൻ ആക്രമണത്തിൽ കുറ്റം സമ്മതിച്ച് പ്രതി

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽനിന്ന് പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിൽക്കൽ നിന്ന് പെൺകുട്ടി മാറാതിരുന്നത് ദേഷ്യത്തിന് കാരണമായെന്നും, അതിനാൽ താൻ പിന്നിൽ നിന്ന് ചവിട്ടുകയായിരുന്നുവെന്നുമാണ് സുരേഷ് കുമാർ പോലീസിന് മൊഴി നൽകിയത്.

കോട്ടയത്ത് നിന്ന് മദ്യപിച്ചാണ് ഇയാള്‍ ട്രെയിനിൽ കയറിയത്. പ്രത്യേക പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണം. പ്രതിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും, ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

സംഭവത്തിന് ശേഷം, ഇതര സംസ്ഥാന തൊഴിലാളിയാണ് കുറ്റക്കാരനെന്ന് വരുത്തിത്തീർക്കാനും, പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനും സുരേഷ് ശ്രമം നടത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ പോലീസുമായി മൽപിടിത്തവും നടത്തി. പ്രതിയുടെ പേരിൽ മുൻപ് മറ്റ് കേസുകളുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

Also read: