‘അബ്ബൂ, എല്ലാവരും ചേർന്ന് തല്ലുന്നു, ഒളിച്ചിരുന്നാണ് മെസ്സേജ് അയക്കുന്നത്’; ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക്
ബിഹാർ: ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മദ്രസാ വിദ്യാർത്ഥിയെ തീവണ്ടിയിൽ വെച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചതിന് പിന്നാലെ കാണാതായി. ഉത്തർപ്രദേശിലെ മൗവിലുള്ള ദാറുൽ ഉലൂം അംജദിയ്യയിൽ ഇസ്‌ലാമിക പഠനം നടത്തുന്ന ഇരുപതുകാരനായ ഫൈസാൻ അഹമ്മദ് റസയെയാണ് പൂർവാഞ്ചൽ എക്‌സ്പ്രസ്സ് തീവണ്ടിയിൽ വെച്ച് കാണാതായത്. ബിഹാറിലെ ഗോപാൽഗഞ്ച് സ്വദേശിയായ ഫൈസാൻ, തീവണ്ടിയിൽ വെച്ച് കുടുംബത്തിന് അയച്ച അവസാന സന്ദേശം തനിക്കെതിരെ നടന്ന അക്രമത്തെക്കുറിച്ചായിരുന്നു. “അബ്ദു, ട്രെയിനിൽ വലിയൊരു വഴക്ക് നടക്കുന്നുണ്ട്… എല്ലാവരും ചേർന്ന് തല്ലുകയാണ്… ഞാൻ [&Read More