27/03/2026
[fontresizer_tawhidurrahmandear_widget]

‘പങ്കിടുന്തോറും സമ്പന്നമാകുന്ന ഒരേയൊരു പൈതൃകസ്വത്ത്’ ; യൂസഫലിക്ക് ദുബൈ ഭരണാധികാരിയുടെ 4 സ്നേഹസമ്മാനം

 ‘പങ്കിടുന്തോറും സമ്പന്നമാകുന്ന ഒരേയൊരു പൈതൃകസ്വത്ത്’ ; യൂസഫലിക്ക് ദുബൈ ഭരണാധികാരിയുടെ 4 സ്നേഹസമ്മാനം

ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സ്നേഹസമ്മാനവുമായി ദുബൈ ഭരണാധികാരി. യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് തൻ്റെ പുതിയ പുസ്തകത്തിൻ്റെ കൈയ്യൊപ്പിട്ട കോപ്പിയും അദ്ദേഹത്തിന് കൈമാറി. ‘Lessons from Life: Part I’ എന്ന പുസ്തകമാണ് ഷെയ്ഖ് മുഹമ്മദ് യൂസഫലിക്ക് നൽകിയത്.

​പുസ്തകത്തിനകത്ത് ഷെയ്ഖ് മുഹമ്മദ് സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമായത്: “പ്രിയ യൂസഫലി, നാം പങ്കുവെക്കുന്തോറും സമ്പന്നമാകുന്ന ഒരേയൊരു പൈതൃകസ്വത്താണ് അറിവ്. വായന ആസ്വദിക്കൂ.”- എന്നായിരുന്നു ആ കുറിപ്പ്.

​സമ്മാനം ലഭിച്ച വിവരം യൂസഫലി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ദുബൈ ഭരണാധികാരിക്ക് നന്ദി അറിയിക്കുകയും ചെയ്തു. “മികച്ച ദീർഘവീക്ഷണവും അറിവുമുള്ള ഒരു നേതാവാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഇപ്പോഴുള്ള തലമുറയ്ക്കും വരും തലമുറയ്ക്കും ഒരുപാട് പഠിക്കാനുണ്ട്”- സന്തോഷവിവരം പങ്കുവെച്ച് യൂസഫലി കുറിച്ചു.

Also read: