02/04/2026
[fontresizer_tawhidurrahmandear_widget]

യുഎഇയിൽ ‘അൽ ബഷായർ’ സംഹാരതാണ്ഡവം; ബുർജ് ഖലീഫയിൽ അപൂർവ ദൃശ്യം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ

 യുഎഇയിൽ ‘അൽ ബഷായർ’ സംഹാരതാണ്ഡവം; ബുർജ് ഖലീഫയിൽ  അപൂർവ ദൃശ്യം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ


ദുബൈ: യുഎഇയിൽ ‘അൽ ബഷായർ’ ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ രാജ്യത്തുടനീളം കനത്ത മഴയും അസ്ഥിര കാലാവസ്ഥയും തുടരുന്നു. ഇതിനിടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ തലപ്പത്ത് ഇടിമിന്നൽ പതിക്കുന്ന വിസ്മയ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

വൈറൽ ദൃശ്യം ഇരുണ്ടുകൂടിയ കാർമേഘങ്ങൾക്കിടയിൽ, പച്ചനിറം കലർന്ന ആകാശത്ത് തലയുയർത്തി നിൽക്കുന്ന ബുർജ് ഖലീഫയിലേക്ക് മിന്നൽ പിണർ ഇറങ്ങുന്ന ദൃശ്യമാണ് ഇൻസ്റ്റാഗ്രാമിലൂടെ അദ്ദേഹം പുറത്തുവിട്ടത്. പ്രകൃതിയുടെ ഈ രൗദ്രഭാവം സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് വൈറലായത്. കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഷെയ്ഖ് ഹംദാൻ, മഴമേഘങ്ങൾ നീങ്ങുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും നേരത്തെ പങ്കുവെച്ചിരുന്നു.

കനത്ത ജാഗ്രത ചെങ്കടലിൽ രൂപപ്പെട്ട ഉപരിതല ന്യൂനമർദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.

ഷാർജ, റാസൽഖൈമ: പലയിടങ്ങളിലും കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദുബൈ, അബുദാബി: വരും മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി.

ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Also read: