31/03/2026
[fontresizer_tawhidurrahmandear_widget]

’അതിജീവിതയ്ക്ക് സംഭവിച്ചതിന് എന്തു കൊടുത്താലും മതിയാകില്ല; നീതി ലഭിക്കണം’- ആസിഫലി

 ’അതിജീവിതയ്ക്ക് സംഭവിച്ചതിന് എന്തു കൊടുത്താലും മതിയാകില്ല; നീതി ലഭിക്കണം’- ആസിഫലി

തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് നടന്‍ ആസിഫ് അലി. കോടതിയുടെ വിധിയെ മാനിക്കുന്നുവെന്നും, ശിക്ഷയെക്കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകുമെന്നും താരം പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി.

‘അതിജീവിത എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്. അവര്‍ക്ക് സംഭവിച്ചതിന് എന്ത് പകരം കൊടുത്താലും മതിയാവില്ല, നീതി കിട്ടണം. വിധി എന്തായാലും സ്വീകരിക്കും,’ ആസിഫ് അലി പറഞ്ഞു. ഏത് സമയത്തും അതിജീവിതക്കൊപ്പമാണ് തന്റെ നിലപാടെന്നും താരം വ്യക്തമാക്കി.

‘ഏകപക്ഷീയമായ തീരുമാനം ആര്‍ക്കെതിരേയും എടുത്തിട്ടില്ല. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നുള്ളതാണ്. ആര് ശിക്ഷിക്കപ്പെടണം എന്നല്ല. അതിജീവിതയ്ക്കു നീതി ലഭിക്കണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു.’

കേസിലെ ശിക്ഷാ നടപടികളെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആളല്ല. പലപ്പോഴും നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ സൈബര്‍ ആക്രമണത്തിലേക്ക് വഴി തുറക്കാറുണ്ട്. ആരോപിതനെ സംഘടനകളില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവിക നടപടിയാണ്. കോടതി വിധി വന്നാല്‍ അതിനനുസരിച്ചുള്ള തീരുമാനം സംഘടന എടുക്കുമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

Also read: