31/03/2026
[fontresizer_tawhidurrahmandear_widget]

‘പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ എന്റെ വാപ്പി കൊടുത്തിരിക്കും’; ഹരീഷ് വിവാദത്തിൽ വിശദീകരണവുമായി ബാദുഷയുടെ മകൾ

 ‘പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ എന്റെ വാപ്പി കൊടുത്തിരിക്കും’; ഹരീഷ് വിവാദത്തിൽ വിശദീകരണവുമായി ബാദുഷയുടെ മകൾ

നടൻ ഹരീഷ് കണാരൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളിൽ വിശദീകരണവുമായി നിർമ്മാതാവ് ബാദുഷയുടെ മകൾ ഷിഫ ബദുഷ. ഇവരുടെ സാമൂഹ്യമാധ്യമ പേജുകളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായാണ് ഷിഫ രംഗത്തെത്തിയത്. പിതാവ് കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നൽകുമെന്നും, ഒരു വശം മാത്രം കേട്ട് സൈബർ ആക്രമണം നടത്തരുതെന്നും ഷിഫ ആവശ്യപ്പെട്ടു.

നാല് വർഷം മുമ്പ് കടം വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകുന്നില്ലെന്നും, ഈ പണം ചോദിച്ചതിൻ്റെ പേരിൽ തനിക്ക് ലഭിക്കേണ്ട സിനിമകളിലെ അവസരങ്ങൾ മുടക്കിയെന്നുമാണ് ഹരീഷ് കണാരൻ്റെ പ്രധാന പരാതി. ഈ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് ബാദുഷയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ രൂക്ഷമായ കമൻ്റുകൾ ഉയർന്നത്.

ഇൻസ്റ്റഗ്രാം പേജിൽ തനിക്കെതിരെ മോശം കമൻ്റുകൾ ഇട്ടവർക്കാണ് ഷിഫ മറുപടി നൽകിയത്. താൻ വിഷയത്തെക്കുറിച്ച് പിതാവിനോട് ചോദിച്ചതായും, വീട്ടിലെ കാര്യങ്ങൾ അറിഞ്ഞു വളരണമെന്നാണ് അദ്ദേഹം ഉപദേശിച്ചതെന്നും ഷിഫ വ്യക്തമാക്കി.

ഷിഫയുടെ വാക്കുകൾ ഇങ്ങനെ: “വാപ്പി കള്ളനാണെന്ന് പറഞ്ഞ് എൻ്റെ അടുത്ത് വരുന്നവരോട്, എൻ്റെ വാപ്പി ആരെയും പറ്റിച്ചിട്ടില്ല. ഒരു വശം മാത്രം കേട്ടിട്ടാണ് ഈ സൈബർ ആക്രമണം. പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ എൻ്റെ വാപ്പി ബാദുഷ തിരിച്ചു കൊടുത്തിരിക്കും. സിനിമാ മേഖല ആയതുകൊണ്ട് തന്നെ പണമിടപാടുകൾ റോളിങ് (മുന്നോട്ട് പോകുന്ന) പ്രക്രിയയിലാണ് നടക്കുന്നത്. ഇതിൻ്റെ പേരിൽ എൻ്റെ കമൻ്റ് ബോക്സിൽ തെറിവിളിച്ചിട്ട് കാര്യമില്ല.”

“വാപ്പിയുടെ മകളായതിൽ എനിക്ക് അഭിമാനമേയുള്ളൂ. എന്നാൽ പ്രൊഡ്യൂസർ ബാദുഷയുടെ മോളെന്ന് അറിയപ്പെടാൻ എനിക്ക് ആഗ്രഹമില്ല. വാപ്പിയുടെ പേര് പറഞ്ഞ് എൻ്റെ കമൻ്റ് ബോക്സിൽ തുള്ളരുത്,” ഷിഫ കൂട്ടിച്ചേർത്തു.

Also read: