03/04/2026
[fontresizer_tawhidurrahmandear_widget]

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി പഴയ പോലെയാകില്ല; പുതിയ മാറ്റങ്ങൾ അറിയാം

 ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി പഴയ പോലെയാകില്ല; പുതിയ മാറ്റങ്ങൾ അറിയാം

ഇന്ത്യൻ റെയിൽവേ തത്കാൽ ടിക്കറ്റ് ബുക്കിംഗിനായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. 2025 ഡിസംബർ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഒടിപി (വൺടൈം പാസ്‌വേഡ്) പരിശോധന നിർബന്ധമാക്കി. തത്കാൽ ടിക്കറ്റ് സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശം.

പുതിയ സംവിധാനത്തിൽ, യാത്രക്കാരന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപി വിജയകരമായി വെരിഫൈ ചെയ്തതിന് ശേഷം മാത്രമേ തത്കാൽ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. വഞ്ചനാപരമായ ബൾക്ക് ബുക്കിംഗുകൾ തടയുന്നതിലൂടെ യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാൻ ഇത് സഹായിക്കും.

പുതിയ നിയമം ഐആർസിടിസി വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, റിസർവേഷൻ കൗണ്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ബുക്കിംഗ് ചാനലുകളിലും ബാധകമാണ്. തുടക്കത്തിൽ, മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസിൽ ഇത് നടപ്പാക്കിയ ശേഷം മറ്റു ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കും.

പ്രധാന തത്കാൽ ബുക്കിംഗ് നിയമങ്ങൾ:
1.ഒടിപി നിർബന്ധം:
ടിക്കറ്റ് ബുക്കിംഗിന് നൽകിയ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന വൺടൈം പാസ്‌വേഡ് (OTP) നൽകി പ്രാമാണീകരണം പൂർത്തിയാക്കണം.

2.ആധാർ പരിശോധന: റിസർവേഷൻ തുറക്കുന്ന ആദ്യ ദിവസം രാവിലെ 8നും 10നും ഇടയിലുള്ള ബുക്കിംഗുകൾക്ക് (2025 സെപ്റ്റംബർ 28 മുതൽ) ആധാർ പരിശോധന നിർബന്ധമാണ്.

3.മാസ്റ്റർ ലിസ്റ്റ്: വിവരങ്ങൾ വേഗത്തിൽ നൽകാൻ മാസ്റ്റർ ലിസ്റ്റ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.

4.മുൻകൂർ ലോഗിൻ: ബുക്കിംഗ് വിൻഡോ തുറക്കുന്നതിന് മുമ്പ് IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.

5.പേയ്‌മെന്റ് രീതികൾ: നെറ്റ് ബാങ്കിംഗ്, കാർഡുകൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് പൂർത്തിയാക്കുക.

Also read: