01/04/2026
[fontresizer_tawhidurrahmandear_widget]

‘വഴക്കിനിടെ കല്ലെടുത്ത് തലയ്ക്കടിച്ചു; കൊലപാതകം മദ്യലഹരിയിൽ’-ചിത്രപ്രിയയുടെ മരണത്തില്‍ കുറ്റംസമ്മതിച്ച് ആണ്‍സുഹൃത്ത്

 ‘വഴക്കിനിടെ കല്ലെടുത്ത് തലയ്ക്കടിച്ചു; കൊലപാതകം മദ്യലഹരിയിൽ’-ചിത്രപ്രിയയുടെ മരണത്തില്‍ കുറ്റംസമ്മതിച്ച് ആണ്‍സുഹൃത്ത്

കൊച്ചി: മലയാറ്റൂരില്‍ വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയയെ ക്രൂരമായി കൊലപ്പെടുത്തിയത് ആണ്‍സുഹൃത്തായ അലന്‍. മദ്യലഹരിയിലായിരുന്ന പ്രതി, വാക്കുതര്‍ക്കത്തിനൊടുവില്‍ കല്ലുകൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ അങ്കമാലി പാറക്കടവ് സ്വദേശിയായ അലനെ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്ന കാര്യങ്ങള്‍ ഇവയാണ്: സംസാരിക്കാനെന്ന വ്യാജേനയാണ് അലന്‍ ചിത്രപ്രിയയെ മലയാറ്റൂര്‍ വനമേഖലയോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ എത്തിച്ചത്. ഈ സമയം അലന്‍ മദ്യലഹരിയിലായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി.

തര്‍ക്കം രൂക്ഷമായതോടെ, പ്രകോപിതനായ അലന്‍ നിലത്തുകിടന്ന കല്ലെടുത്ത് ചിത്രപ്രിയയുടെ തലയില്‍ ശക്തമായി ഇടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. കൃത്യത്തിന് ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു.

ബെംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ചിത്രപ്രിയ. കഴിഞ്ഞ ദിവസമാണ് ചിത്രപ്രിയയുടെ മൃതദേഹം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്.

Also read: