26/01/2026

സ്വർണം കൂതിപ്പ് തുടരുന്നു; പവന് 1,02,680 രൂപയായി

 സ്വർണം കൂതിപ്പ് തുടരുന്നു; പവന് 1,02,680 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ക്രിസ്മസ് ദിനത്തിലെ വർധനവിന് പിന്നാലെ ഇന്നും വില ഉയർന്നതോടെ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,02,680 രൂപയായി.

ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,835 രൂപയായി. ഡിസംബർ മാസം തുടക്കം മുതൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

ഇന്നത്തെ വിലവിവരങ്ങൾ (26 ഡിസംബർ 2025):

* 22 കാരറ്റ് സ്വർണം (പവൻ): 1,02,680 രൂപ (വർധന: 560 രൂപ)

* 22 കാരറ്റ് സ്വർണം (ഗ്രാം): 12,835 രൂപ (വർധന: 70 രൂപ)

* 18 കാരറ്റ് സ്വർണം (പവൻ): 85,040 രൂപ (വർധന: 480 രൂപ)

* 18 കാരറ്റ് സ്വർണം (ഗ്രാം): 10,630 രൂപ

നിലവിലെ നിരക്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും (ഏകദേശം 5%) ജി.എസ്.ടിയും ഉൾപ്പെടെ 1,10,000 രൂപയെങ്കിലും നൽകേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്വർണവില ഒരു ലക്ഷം കടന്നതോടെ സാധാരണക്കാർക്ക് സ്വർണം വാങ്ങുക എന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. അതേസമയം, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് ഈ വിലക്കയറ്റം ആശ്വാസകരമാണ്.

Also read: