10/06/2026
[fontresizer_tawhidurrahmandear_widget]

കുഞ്ഞൻമാരല്ല, കൊടും ഭീകരർ! വമ്പൻ കെട്ടിടങ്ങൾ പോലും തകർക്കാൻ ശേഷിയുള്ള ‘ഫറോവ ഉറുമ്പുകൾ’

 കുഞ്ഞൻമാരല്ല, കൊടും ഭീകരർ! വമ്പൻ കെട്ടിടങ്ങൾ പോലും തകർക്കാൻ ശേഷിയുള്ള ‘ഫറോവ ഉറുമ്പുകൾ’

നഗരങ്ങളിലെ ഫ്ലാറ്റുകൾക്കും ആശുപത്രികൾക്കും വലിയ ഭീഷണിയായി മാറുകയാണ് ‘ഫറോവ ഉറുമ്പുകൾ’ (Pharaoh Ants). ‘മോണോമോറിയം ഫറവോണിസ്’ എന്ന് ശാസ്ത്രീയ നാമമുള്ള, വെറും 1.6 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ പ്രാണികൾ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ കീടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞു. കീടനാശിനികളെപ്പോലും അതിജീവിക്കാനുള്ള ഇവയുടെ കഴിതാണ് ശാസ്ത്രലോകത്തെ കുഴക്കുന്നത്.

​എന്തുകൊണ്ട് അപകടകാരികൾ?

ഇലക്ട്രിക് സ്വിച്ചുകൾ, വയറിംഗുകൾ, ഭിത്തിയിലെ നേരിയ വിള്ളലുകൾ എന്നിവയിലൂടെ കെട്ടിടങ്ങളുടെ ഏത് മുക്കിലും മൂലയിലും ഇവ എത്തിച്ചേരുന്നു. ആശുപത്രികളിലെ അണുവിമുക്തമാക്കിയ ഉപകരണങ്ങളിലും ഐ.വി ലൈനുകളിലും ബാൻഡേജുകൾക്കുള്ളിലും വരെ കടന്നുകൂടുന്ന ഇവ സാൽമൊണെല്ല, സ്റ്റാഫൈലോകോക്കസ് തുടങ്ങിയ മാരക ബാക്ടീരിയകളുടെ വാഹകർ കൂടിയാണ്. ഇത് രോഗികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

​സ്പ്രേ അടിച്ചാൽ പണി പാളും!

സാധാരണ ഉറുമ്പുകളെപ്പോലെ ഇവയെ കീടനാശിനി തളിച്ചുകൊല്ലാം എന്ന് കരുതുന്നത് വലിയ അബദ്ധമാണ്. ഇവയുടെ ഒരു കോളനിയിൽ തന്നെ നൂറുകണക്കിന് രാജ്ഞിമാർ ഉണ്ടാകും. വിഷം പ്രയോഗിക്കുമ്പോൾ അപകടം മണക്കുന്ന ഉറുമ്പുകൾ പെട്ടെന്ന് കൂട്ടം പിരിയുകയും (Budding), കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി പുതിയ കോളനികൾ സ്ഥാപിച്ച് വ്യാപിക്കുകയും ചെയ്യും. ഇത് ശല്യം ഇരട്ടിയാക്കാനേ ഉപകരിക്കൂ.

​പരിഹാരം എന്ത്?

പരമ്പരാഗത സ്പ്രേകൾക്ക് പകരം ഭക്ഷണ ചൂണ്ടകൾ (Food-based baits) ഉപയോഗിക്കുന്നതാണ് ഏക പോംവഴി. ഉറുമ്പുകളുടെ വളർച്ചാ ഹോർമോണുകളെ തടയുന്ന പൈറിപ്രോക്സിഫെൻ (Pyriproxyfen) പോലുള്ള രാസവസ്തുക്കൾ ഭക്ഷണത്തിൽ കലർത്തി നൽകുന്നതിലൂടെ പത്ത്ാഴ്ചകൊണ്ട് കോളനി പൂർണ്ണമായും നശിപ്പിക്കാം. ഒരു മുറിയിൽ മാത്രം ഒതുക്കാതെ കെട്ടിടം മൊത്തത്തിൽ ഏകോപിപ്പിച്ച് ശുചീകരിച്ചാൽ മാത്രമേ ഈ ‘ഫറോവ’ ഭീഷണിയെ നേരിടാനാകൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Also read: