03/04/2026
[fontresizer_tawhidurrahmandear_widget]

‘സൂര്യകുമാർ യാദവ് മെസേജ് അയക്കാറുണ്ടായിരുന്നു; നിരവധി ക്രിക്കറ്റ് താരങ്ങള്‍ പിന്നാലെ നടക്കുന്നു’- വെളിപ്പെടുത്തലുമായി നടി ഖുഷി മുഖർജി

 ‘സൂര്യകുമാർ യാദവ് മെസേജ് അയക്കാറുണ്ടായിരുന്നു; നിരവധി ക്രിക്കറ്റ് താരങ്ങള്‍ പിന്നാലെ നടക്കുന്നു’- വെളിപ്പെടുത്തലുമായി നടി ഖുഷി മുഖർജി

ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവിനെക്കുറിച്ച് ബോളിവുഡ് നടി ഖുഷി മുഖർജി നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. സൂര്യകുമാർ മുമ്പ് തനിക്ക് പതിവായി സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നുവെന്നാണ് ‘സ്പ്ലിറ്റ്‌സ്‌വില്ല’ താരമായ ഖുഷിയുടെ അവകാശവാദം. അടുത്തിടെ നടന്ന പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഏതെങ്കിലും ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിന് താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന്, തനിക്ക് അത്തരം ബന്ധങ്ങളോട് താൽപ്പര്യമില്ലെന്നും തന്റെ പിന്നാലെ നിരവധി ക്രിക്കറ്റ് താരങ്ങളുണ്ടെന്നും ഖുഷി മറുപടി നൽകി. സൂര്യകുമാർ യാദവ് മുൻപ് തനിക്ക് ധാരാളം മെസേജുകൾ അയച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ സംസാരിക്കാറില്ലെന്നും വ്യക്തമാക്കിയ താരം, തനിക്ക് അത്തരം ഗോസിപ്പുകളിൽ ഉൾപ്പെടാൻ ആഗ്രഹമില്ലെന്നും കൂട്ടിച്ചേർത്തു. കിഡ്ഡാൻ എന്റർടൈൻമെന്റ് പുറത്തുവിട്ട വീഡിയോയിലാണ് ഖുഷിയുടെ പരാമർശങ്ങളുള്ളത്. എന്നാൽ ഈ വിഷയത്തിൽ സൂര്യകുമാർ യാദവ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

വിവാദങ്ങൾക്കിടെ, വൈകുണ്ഠ ഏകാദശി ദിനത്തിൽ സൂര്യകുമാർ യാദവും ഭാര്യ ദേവിഷ ഷെട്ടിയും ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ ദമ്പതികൾ വൈകുണ്ഠ ദ്വാരം വഴി ഭഗവാനെ പ്രാർത്ഥിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ താരത്തിന് ക്ഷേത്ര ജീവനക്കാരിൽ നിന്നും ഭക്തരിൽ നിന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ദർശനത്തിന് ശേഷം ക്ഷേത്ര മണ്ഡപത്തിൽ വെച്ച് പുരോഹിതർ ദമ്പതികളെ അനുഗ്രഹിക്കുകയും പ്രസാദം നൽകുകയും ചെയ്തു. തിരക്കേറിയ പ്രൊഫഷണൽ ജീവിതത്തിനിടയിലും ആത്മീയ കാര്യങ്ങൾക്കായി താരം സമയം കണ്ടെത്തിയത് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു.

അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയിൽ ഇന്ത്യയെ 3-1ന് വിജയത്തിലേക്ക് നയിച്ച സൂര്യകുമാർ വ്യക്തിഗത ഫോമിന്‍റെ കാര്യത്തില്‍ അല്‍പം ആശങ്കയിലാണ്. 2026 ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് താരം ഇനി ടീമിനെ നയിക്കുക. ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക ഒരുക്കമായിരിക്കും ഈ പരമ്പര. 2024ൽ ബാർബഡോസിൽ വെച്ച് നടന്ന ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായാണ് അടുത്ത ടൂർണമെന്റിന് ഇറങ്ങുന്നത്.

Also read: