27/01/2026

ഹൃദയത്തിലെ ‘ബ്ലോക്ക്’ മാറ്റാം; ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇതാ 15 ഭക്ഷണങ്ങൾ

 ഹൃദയത്തിലെ ‘ബ്ലോക്ക്’ മാറ്റാം; ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇതാ 15 ഭക്ഷണങ്ങൾ

ജീവിതശൈലിയിൽ പെട്ടന്നുണ്ടായ മാറ്റങ്ങൾ കാരണം ഹൃദ്രോഗസാധ്യത വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ രക്തധമനികളിലെ കൊഴുപ്പടിഞ്ഞുള്ള ബ്ലോക്കുകളെ(Atherosclerosis) പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന തരത്തിൽ രക്തയോട്ടം സുഗമമാക്കാനും വീക്കങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന വിവിധങ്ങളായ സൂപ്പർ ഫുഡുകളെക്കുറിച്ചറിയാം.

ബീറ്റ്‌റൂട്ട്: പ്രകൃതിദത്തമായ നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് ശരീരത്തിലെ നൈട്രിക് ഓക്‌സൈഡിന്റെ അളവ് വർധിപ്പിക്കുന്നു. ഇത് രക്തധമനികൾ വികസിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്നു.

വാൾനട്ട് : ഒമേഗ3 ഫാറ്റി ആസിഡുകളുടെ കലവറയായ വാൾനട്ട് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ധമനികളുടെ ഇലാസ്തികത നിലനിർത്താനും ഉത്തമമാണ്. രാവിലെ കുതിർത്ത വാൾനട്ട് കഴിക്കുന്നത് ഹൃദയത്തിന് ഇരട്ടി ഗുണം നൽകും.

മൈക്രോ ഗ്രീൻസ്: ബ്രൊക്കോളി, കാബേജ് തുടങ്ങിയവയുടെ മുളപ്പിച്ച ഇലകളിൽ സൾഫോറാഫേൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിലെ തടസ്സങ്ങൾ ഒരു പരിധിവരെ തടയാൻ സഹായിക്കും.

കൊഴുപ്പുള്ള മത്സ്യങ്ങൾ: സാൽമൺ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ3, രക്തത്തിലെ െ്രെടഗ്ലിസറൈഡുകൾ കുറയ്ക്കാനും ഹൃദയമിടിപ്പ് ക്രമീകരിക്കാനും സഹായിക്കുന്നു.

ഡാർക്ക് കൊക്കോ: 70 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകൾ മിതമായ അളവിൽ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ബെറി പഴങ്ങൾ: ബ്ലൂബെറി, സ്‌ട്രോബെറി, ക്രാൻബെറി, റാസ്‌ബെറി.

പയർവർഗ്ഗങ്ങൾ : നാരുകൾ ധാരാളമായി അടങ്ങിയ എല്ലാത്തരം പയറുകളും.

തക്കാളി : ഇതിലെ ലൈക്കോപീൻ ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ഉള്ളി : രക്തധമനികളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

സിട്രസ് പഴങ്ങൾ: നാരങ്ങ, ഓറഞ്ച് തുടങ്ങിയവ.

സുഗന്ധവ്യഞ്ജനങ്ങൾ : ഇഞ്ചി, കുരുമുളക്, മുളക്, കറുവപ്പട്ട.

ഫ്‌ളാക്‌സ് സീഡ്‌സ് : ചതച്ചോ പൊടിച്ചോ ഉപയോഗിക്കുന്നത് ഹൃദയത്തിന് നല്ലതാണ്.

ഓട്‌സ് : കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഫൈബർ അടങ്ങിയിരിക്കുന്നു.

ഇലക്കറികൾ : ചീര, കെയ്ൽ തുടങ്ങിയവ.

ഒലീവ് ഓയിൽ : പ്രത്യേകിച്ച് എക്‌സ്ട്രാ വെർജിൻ ഒലീവ് ഓയിൽ.

ഭക്ഷണത്തിനൊപ്പം തന്നെ പതിവായ വ്യായാമം, കൃത്യമായ ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കൽ എന്നിവയും ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഈ ഭക്ഷണങ്ങൾ നിലവിലുള്ള ചികിത്സയ്ക്ക് പകരമല്ല. മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ പാടുള്ളു.

Also read: