04/09/2026
[fontresizer_tawhidurrahmandear_widget]
India

സിജെപി സമരം: 18 വയസ്സിൽ താഴെയുള്ള ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും മോചിപ്പിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: പരീക്ഷാ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ തടങ്കലിലാക്കപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്ത വിദ്യാർത്ഥികളിൽ 18 വയസ്സിൽ താഴെയുള്ളവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകളിൽ തുടർനടപടികളോ കർശന നടപടികളോ സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അതേസമയം, പ്രതിഷേധക്കാർക്കെതിരായ [&Read More

Main story

ലൈഫ് മിഷൻ: പണി തുടങ്ങിയിട്ട് ഒന്നര വർഷം; 450 ചതുരശ്ര അടിയിൽ നിർമിക്കുന്ന

അതിരപ്പിള്ളി: തലചായ്ക്കാൻ സുരക്ഷിതമായൊരു വീടെന്ന സ്വപ്നം പാതിവഴിയിൽ നിലച്ചതോടെ അതിരപ്പിള്ളി അടിച്ചിൽത്തൊട്ടി ഉന്നതിയിലെ കുടുംബങ്ങൾ കടുത്ത ദുരിതത്തിൽ. ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ച വീടുകളുടെ നിർമാണം ആരംഭിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതാണ് ഈ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. 450 ചതുരശ്ര അടിയിൽ നിർമിക്കുന്ന വീടുകളിൽ പലതും നിലവിൽ തറപ്പണി മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ചില വീടുകൾ ചുമർ വരെ നിർമിച്ച നിലയിലാണ്. നിർമാണ പുരോഗതിക്കനുസരിച്ച് തുക കൃത്യമായി ലഭിക്കാത്തതാണ് പണി തടസ്സപ്പെടാൻ കാരണമെന്ന് ആക്ഷേപമുണ്ട്. പണി പൂർത്തിയാക്കുന്ന [&Read More

Health

ഹൃദയം തരുന്ന ആറ് മുന്നറിയിപ്പുകൾ; അവഗണിച്ചാൽ അപകടം, ഹൃദയാഘാത ലക്ഷണങ്ങൾ അറിയാം

ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്ന ഒന്നാണെന്ന് കരുതാമെങ്കിലും, ഭൂരിഭാഗം കേസുകളിലും ശരീരം കൃത്യമായ ചില സൂചനകൾ മുൻകൂട്ടി നൽകാറുണ്ട്. പലപ്പോഴും ഹൃദയാഘാതം സംഭവിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ശരീരം ചില സിഗ്‌നലുകൾ തരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ തിരിച്ചറിയുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ വലിയൊരു പരിധി വരെ അപകടസാധ്യത ഒഴിവാക്കാം. പ്രധാനപ്പെട്ട 6 മുന്നറിയിപ്പുകൾ എന്ത് ചെയ്യണം? ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു കാർഡിയോളജിസ്റ്റിനെ കണ്ട് ഇസിജി (Read More

Health

കൊളസ്‌ട്രോളിനെ തുരത്താൻ 5 വിദ്യകൾ; ഹൃദയം ഇനി സുരക്ഷിതമാക്കാം

വർദ്ധിച്ചുവരുന്ന ഹൃദ്രോഗ സാധ്യതകൾക്കിടയിൽ, കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ മരുന്നുകൾക്കൊപ്പം തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണക്രമത്തിലും ദിനചര്യയിലും വരുത്തുന്ന ചെറിയ ക്രമീകരണങ്ങൾ വഴി ‘മോശം’ കൊളസ്‌ട്രോൾ (Read More

Lifestyle

‘ചൂടുവെള്ളം കുടിച്ചാൽ ശരീരഭാരം കുറയുമോ’?; സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങളിലെ വാസ്തവം അറിയാം

ശരീരഭാരം കുറയ്ക്കാനും ചർമ്മം മെച്ചപ്പെടുത്താനും ദിവസവും ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന വാദം സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ, ഇത്തരം അവകാശവാദങ്ങളിൽ ഭൂരിഭാഗത്തിനും വ്യക്തമായ ശാസ്ത്രീയ പിന്തുണയില്ലെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ജലാംശം നിലനിർത്തുക എന്നത് ശരീരത്തിന് അത്യാവശ്യമാണെങ്കിലും, വെള്ളത്തിന്റെ താപനിലയ്ക്ക് പ്രത്യേക അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധ പക്ഷം. അവകാശവാദങ്ങളും വസ്തുതകളും ചൂടുവെള്ളം നേരിട്ട് കൊഴുപ്പ് കത്തിക്കുമെന്നതിന് തെളിവുകളില്ല. എന്നാൽ, മധുരപാനീയങ്ങൾക്ക് പകരം ചൂടുവെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കാനും ദഹനപ്രക്രിയ അല്പം ഉത്തേജിപ്പിക്കാനും സഹായിച്ചേക്കാം. ചർമ്മത്തിന്റെ കാര്യത്തിലും [&Read More

Health

ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ? പ്രമേഹം നിയന്ത്രിക്കാൻ മികച്ചത് ഏത്?

നമ്മുടെ അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായ ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പ്രമേഹരോഗികളെ സംബന്ധിച്ച് എന്നും വലിയൊരു സംശയമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇതിൽ ഏതാണ് മികച്ചത്? പ്രമേഹബാധിതരായ 9 കോടിയോളം മുതിർന്നവർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽ ഉരുളക്കിഴങ്ങുകളുടെ ഉപയോഗത്തെക്കുറിച്ച് ഐസിഎംആർ (Read More

Health

നിസ്സാര വയറുവേദനയ്ക്ക് പിന്നിൽ ഫാറ്റി ലിവർ ആകാം; ലക്ഷണങ്ങളും പ്രതിരോധവും അറിയാം

ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഫാറ്റി ലിവർ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നത് അതിന്റെ ലക്ഷണങ്ങൾ സാധാരണ ദഹനക്കേടുമായി സാമ്യമുള്ളതിനാലാണ്. കേരളത്തിൽ കരൾ സംബന്ധമായ അസുഖങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ലക്ഷണങ്ങളെ കൃത്യമായി തിരിച്ചറിയേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾസാധാരണ ഗ്യാസ് ട്രബിൾ ആണെന്ന് കരുതി നാം ഒഴിവാക്കുന്ന പല ലക്ഷണങ്ങളും ഫാറ്റി ലിവറിന്റെ പ്രകടമായ സൂചനകളാണ് മുകൾ വയറിലെ അസ്വസ്ഥത: വയറിന്റെ വലതുഭാഗത്ത് വാരിയെല്ലുകൾക്ക് താഴെയായി അനുഭവപ്പെടുന്ന ഒരു മങ്ങിയ വേദനയോ ഭാരമോ [&Read More

Music

തമിഴകത്ത് നിന്നെത്തി മലയാളിയുടെ ഹൃദയം കവർന്ന സംഗീത മാന്ത്രികൻ; തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌മേക്കർ

മലയാള ചലച്ചിത്ര ലോകത്ത് സുവർണസംഗീതകാലം തീർത്ത പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന് വിട. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഹിറ്റ് മേക്കറായിരുന്നു. മലയാളത്തിന് എന്നും ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഗാനങ്ങളിലൂടെയാണ് അദ്ദേഹംപ്രേക്ഷകമനസ്സുകളിൽ ഇടംപിടിച്ചത്. ‘കിലുക്കം’, ‘മിന്നാരം’, ‘സ്ഫടികം’, ‘ധ്രുവം’, ‘ദേവാസുരം’, ‘ഹിറ്റ്‌ലർ’ തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ ഒട്ടനവധി ചിത്രങ്ങളിലെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായിരുന്നു. പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സിനിമയുടെ ആത്മാവ് തൊട്ടറിയുന്ന ഈണങ്ങൾ കൊണ്ടാണ് ശ്രദ്ധേയനായത്. തമിഴകത്ത് നിന്നെത്തി മലയാളിയുടെ ഹൃദയം കവർന്ന [&Read More

India

തോൽവിയറിയാത്ത നേതാവ്: ബാരാമതിയുടെ സ്വന്തം ‘ദാദ’

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ‘അജിത് ദാദ’ എന്ന് അനുയായികൾ സ്‌നേഹത്തോടെ വിളിച്ചിരുന്ന അജിത് അനന്തറാവു പവാർ ഇനി ഓർമ്മ. ഭരണനിപുണത കൊണ്ടും രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ടും സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. വെറും ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ആധുനിക മഹാരാഷ്ട്രയുടെ സാമ്പത്തിക അടിത്തറ പാകിയ ധനകാര്യ വിദഗ്ധനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇന്ന് രാവിലെ പൂനെയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലാൻഡിംഗിനിടെ നിയന്ത്രണം വിട്ട സ്വകാര്യ വിമാനം തകർന്നു വീഴുകയായിരുന്നു. പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ [&Read More

Lifestyle

ഊണിനൊപ്പം അച്ചാർ എന്തിനാണ്? ഗുണങ്ങൾ അറിയാം

മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഊണിനൊപ്പം അച്ചാർ. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും അച്ചാറുകൾ മികച്ചതാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അച്ചാറുകൾ കൃത്യമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകുന്നു. പച്ചക്കറികളും പഴങ്ങളും പുളിപ്പിച്ചെടുക്കുന്നതിലൂടെ (Read More