26/01/2026

സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാവുന്നു; വധു സാനിയ ചാന്ദോക്ക്

 സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാവുന്നു; വധു സാനിയ ചാന്ദോക്ക്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തായ സാനിയ ചാന്ദോക്കാണ് വധു. അടുത്ത മാസം മുംബൈയിൽ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

കുടുംബവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, വിവാഹ ആഘോഷങ്ങൾ മാർച്ച് 3-ന് ആരംഭിച്ച് മാർച്ച് 5-ന് പ്രധാന ചടങ്ങുകളോടെ സമാപിക്കും. മുംബൈയിൽ വെച്ച് ലളിതമായ രീതിയിൽ വിവാഹം നടത്താനാണ് ടെണ്ടുൽക്കർ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

സച്ചിൻ ടെണ്ടുൽക്കറുടെ പാത പിന്തുടർന്ന് ക്രിക്കറ്റിൽ സജീവമായ അർജുൻ ടെണ്ടുൽക്കർ ഇടങ്കയ്യൻ പേസ് ബൗളറാണ്.ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ കൊച്ചുമകളാണ് സാനിയ. അർജുന്റെ സഹോദരി സാറ ടെണ്ടുൽക്കറുടെ അടുത്ത സുഹൃത്ത് കൂടിയാണ് സാനിയ.

2025 ഓഗസ്റ്റിൽ അതീവ രഹസ്യമായാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്.

Also read: