മുംബൈ: വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് മധുരവും സമ്മാനങ്ങളും ‘റിട്ടേൺ ഗിഫ്റ്റ്’ ആയി നൽകുന്നത് പതിവാണ്. എന്നാൽ മഹാരാഷ്ട്രയിലെ ഒരു വിവാഹ ചടങ്ങിൽ വരന്റെ കുടുംബം നൽകിയ അപൂർവ്വമായ ഒരു സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്. സ്വന്തം ഗ്രാമത്തിലെ 3,465 താമസക്കാർക്ക് ഒരു ലക്ഷം രൂപ വീതമുള്ള അപകട ഇൻഷുറൻസ് പരിരക്ഷയാണ് ഈ കുടുംബം സമ്മാനമായി നൽകിയത്. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിലുള്ള കാന്ദർ താലൂക്കിലെ ബഹദർപുര ഗ്രാമത്തിലാണ് ആഘോഷത്തെ സാമൂഹിക സുരക്ഷയാക്കി മാറ്റിയ ഈ [&Read More
Tags :Wedding
‘സമയം നല്ലതല്ല’, പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും’; മകൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് നാടകീയ പ്രസ്താവനയുമായി
ന്യൂയോർക്ക്: തൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ പ്രതികരണവുമായി യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ പ്രതിസന്ധി കാരണം താൻ ഇപ്പോൾ ആകെ അനിശ്ചിതാവസ്ഥയിലാണെന്നാണ് ട്രംപിൻ്റെ പരിഹാസം കലർന്ന മറുപടി. താൻ ഈ ചടങ്ങിൽ സന്നിഹിതനാകാൻ മകൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്കിത് ഒട്ടും അനുയോജ്യമായ സമയമല്ലെന്നും വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ വരുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഞാൻ വിവാഹത്തിൽ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു… എന്നാൽ ഇത് എനിക്ക് നല്ല സമയമല്ല. എനിക്ക് [&Read More
മുംബൈ: ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഘവ് ചദ്ദയുടെയും ഉദയ്‌പൂരിൽ വെച്ച് നടന്ന വിവാഹം അടുത്ത കാലത്ത് രാജ്യം കണ്ട ഏറ്റവും കനത്ത സുരക്ഷാ ക്രമീകരണങ്ങളുള്ള ഒന്നായിരുന്നു. ഇപ്പോഴിതാ, ആ ആഡംബര വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പൂജാരിയും ഗായകനുമായ അങ്കിത് ബത്ര ആരും കാണാത്ത ചില പിന്നാമ്പുറ വിശേഷങ്ങൾ തൻ്റെ യൂട്യൂബ് ചാനലായ ‘വോയ്‌സ് ഓഫ് വോവ്‌സ്’ ലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. ചടങ്ങിൽ രാഷ്ട്രീയ നേതാക്കൾ നൃത്തം ചെയ്‌തതും കർശനമായ സുരക്ഷാ നിയമങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞു. ഉദയ്പൂരിലെ [&Read More
കാളികാവ് (മലപ്പുറം): ആഘോഷമായി നടക്കേണ്ട വിവാഹത്തലേന്ന് നാടിനെ നടുക്കിയ നാടകീയ സംഭവങ്ങളാണ് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത്. വിവാഹസദ്യക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടതോടെ കല്യാണവീട് അക്ഷരാർത്ഥത്തിൽ സംഘർഷഭരിതമായി. ശനിയാഴ്ച നടക്കാനിരുന്ന വിവാഹത്തിനായി വെള്ളിയാഴ്ച വൈകീട്ട് മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിൽ ഭക്ഷണപ്പണി പുരോഗമിക്കവെയായിരുന്നു ഈ അപ്രതീക്ഷിത ആക്രമണം. ബന്ധുക്കൾക്കും അതിഥികൾക്കും വിളമ്പാൻ തയ്യാറാക്കിയ പച്ചക്കറികളിലേക്കാണ് യുവതി മണ്ണ് എറിഞ്ഞത്. വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസാ കമ്മിറ്റിയും തമ്മിൽ നിലവിൽ കോടതിയിൽ [&Read More
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തായ സാനിയ ചാന്ദോക്കാണ് വധു. അടുത്ത മാസം മുംബൈയിൽ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. കുടുംബവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, വിവാഹ ആഘോഷങ്ങൾ മാർച്ച് 3Read More