ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് ‘ഗൾഫ് ഷീൽഡ്’; സൈനികാഭ്യാസത്തിന് ഉജ്ജ്വല തുടക്കം
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസമായ ഗൾഫ് ഷീൽഡ് 2026 ന് സൗദി അറേബ്യയിൽ ഗംഭീര തുടക്കം. ഞായറാഴ്ച ആരംഭിച്ച വൻതോതിലുള്ള സൈനികാഭ്യാസത്തിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളും പൂർണ്ണമായി പങ്കുചേരുന്നുണ്ട്. ഗൾഫ് മേഖലയുടെ സുരക്ഷയും പ്രതിരോധ സഹകരണവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ദർഅൽ ഖലീജ്’ 2026 എന്ന പേരിൽ അറിയപ്പെടുന്ന ഈ പരിശീലനം സംഘടിപ്പിക്കുന്നത്.
സൗദി അറേബ്യയുടെ മണ്ണിലും ആകാശത്തുമായി നടക്കുന്ന ഈ അഭ്യാസപ്രകടനത്തിൽ അംഗരാജ്യങ്ങളുടെ കരസേനയും വ്യോമസേനയും നാവികസേനയും ഉൾപ്പെടുന്നു. വ്യോമ പ്രതിരോധത്തിനാണ് ആദ്യഘട്ടത്തിൽ കൂടുതൽ മുൻഗണന നൽകുന്നത്. ആറ് രാഷ്ട്രങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങൾ സംയുക്തമായി പറക്കുന്ന ദൃശ്യങ്ങൾ സൗദി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഒമാൻ റോയൽ എയർഫോഴ്‌സ്, ഖത്തർ സായുധ സേന എന്നിവയുൾപ്പെടെയുള്ള പ്രമുഖ വിഭാഗങ്ങൾ പരിശീലനത്തിൽ സജീവമാണ്.
അത്യാധുനിക പോർമുഖങ്ങളിലെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, സംയുക്ത സൈനിക നീക്കങ്ങളിൽ ഏകോപനം ഉറപ്പാക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള യുദ്ധതന്ത്രങ്ങൾ പരീക്ഷിക്കുക എന്നിവയാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രതിരോധ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, ഗൾഫ് രാജ്യങ്ങൾക്കിടയിൽ സൈനിക ആശയങ്ങളുടെ കൈമാറ്റത്തിനുനുള്ള സംയുക്ത ആസൂത്രണത്തിനും ഈ വേദി വഴിയൊരുക്കുന്നു.
പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങൾ വരും ദിവസങ്ങളിലും തുടരും. അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മുതൽ സങ്കീർണ്ണമായ സംയുക്ത ഓപ്പറേഷനുകൾ വരെ ഈ അഭ്യാസത്തിന്റെ ഭാഗമാകും. ജിസിസി രാജ്യങ്ങൾക്കിടയിലുള്ള സൈനിക ഐക്യദാർഢ്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം തന്നെ സേനകളുടെ പ്രഹരശേഷി വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം ഗൾഫ് ഷീൽഡ് 2026 ന് തുടക്കമായി. ഞായറാഴ്ച ആരംഭിച്ച വൻതോതിലുള്ള സൈനികാഭ്യാസത്തിൽ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളും പൂർണ്ണമായി പങ്കുചേരുന്നുണ്ട്. ഗൾഫ് മേഖലയുടെ സുരക്ഷയും പ്രതിരോധ സഹകരണവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ദർഅൽ ഖലീജ്’ 2026 എന്ന പേരിൽ അറിയപ്പെടുന്ന ഈ പരിശീലനം സംഘടിപ്പിക്കുന്നത്.