28/03/2026
[fontresizer_tawhidurrahmandear_widget]

‘ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി; സിനിമകള്‍ ബഹിഷ്‌ക്കരിക്കണം’-ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാനെ ടീമിലെടുത്തതില്‍ വിമര്‍ശനവുമായി ഹിന്ദു സന്യാസി

 ‘ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി; സിനിമകള്‍ ബഹിഷ്‌ക്കരിക്കണം’-ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാനെ ടീമിലെടുത്തതില്‍ വിമര്‍ശനവുമായി ഹിന്ദു സന്യാസി

ലഖ്‌നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ടീമിലെടുത്തതില്‍ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(കെകെആര്‍) ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു സന്യാസി. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ആസ്ഥാനമായുള്ള തുളസി പീഠത്തിന്റെ സ്ഥാപകനായ ജഗദ്ഗുരു രാമഭദ്രാചാര്യയാണ് ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചു രംഗത്തെത്തിയത്.
‘ഷാരൂഖ് ഖാന്‍ ഒരു രാജ്യദ്രോഹിയാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ അവിടെയുള്ള ഒരു കളിക്കാരനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് അംഗീകരിക്കാനാവില്ല. ഷാരൂഖ് ഖാന്റെ സിനിമകള്‍ ആളുകള്‍ ബഹിഷ്‌കരിക്കണം,’ എന്നും രാമഭദ്രാചാര്യ ആവശ്യപ്പെട്ടു. ഷാരൂഖിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ബംഗ്ലാ പേസര്‍ മുസ്തഫിസുറഹ്മാനെ ഒന്‍പത് കോടിയിലേറെ നല്‍കി കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കിടെയുള്ള ഇത്തരം നീക്കം ചൂണ്ടിക്കാട്ടിയാണ് സന്യാസിയുടെ വിമര്‍ശനം. ഹിന്ദുക്കളെ ക്രൂരമായി പീഡിപ്പിക്കുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന ഒരു രാജ്യത്തുള്ള കളിക്കാരനെ ടീമിലെടുത്ത് ഷാരൂഖ് ഖാന്‍ അവര്‍ക്ക് പണം നല്‍കുകയാണെന്ന് രാമഭദ്രാചാര്യ കുറ്റപ്പെടുത്തി.

Also read: